നീലേശ്വരം: ഏകാഭിനയ കലയുടെ രജത ജൂബിലി വര്‍ഷത്തില്‍ ഗുരു കെ.പി.ശശികുമാറിനെ നീലേശ്വരം പൗരാവലി ആദരിക്കുന്നു. നീലേശ്വരം സ്വദേശിയായ ശശി മാഷ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകനാണ്.
ശിഷ്യഗണങ്ങളും നാട്ടുകാരും ചേര്‍ന്ന് കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട. നാളെ വൈകുന്നേരം 6 മണിക്ക് ഡോ: ജി.കെ.ശ്രീഹരി, നടന് മാനൂപ്, ശ്രുതി പി ചന്ദ്രന് എന്നിവര്‍ നയിക്കുന്ന രംഗപൂജ. ഡോ: വി.സുരേശന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് കെ.പി.ജയരാജന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സിനിമാ താരം സുധീര്‍ കരമന മുഖ്യാതിഥി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് രൂപീകരിച്ച ആക്റ്റ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് നിര്‍വ്വഹിക്കും. അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, തുടങ്ങിയവര്‍ സംബന്ധിക്കും. പഴയകാല നാടക കലാകാരന്മാരെ ആദരിക്കും. തുടര്‍ന്ന് കലാസന്ധ്യ പ്രശാന്ത് പുന്നപ്ര ഉദ്ഘാടനം ചെയ്യും. കെ.പി.ശശികുമാര്‍ അവതരിപ്പിക്കുന്ന മോണോ ഡ്രാമ രാവണപുത്രി.
പത്രസമ്മേഇനത്തില് ഡോ: വി.സുരേശന്, രാജ്മോഹന്‍ നീലേശ്വരം, പിനാന്‍ നീലേശ്വരം, കെ.എന്‍.കീപ്പേരി, എം.വി, ഭരതന്, സേതു ബങ്കളം, ഹരീഷ് കരുവാച്ചേരി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: