കല്‍പ്പറ്റ : സംസ്ഥാന സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുളള സാംസ്ക്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ജില്ലയില്‍ നടത്തിയ സാംസ്ക്കാരിക സംഗമം സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുവാനും ഇതുവരെ അംഗങ്ങളായിട്ടില്ലാത്ത ജില്ലയിലെ കലാസാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കുന്നതിനും വേണ്ടിയാണ് സംഗമം നടത്തിയത്. ജില്ലയിലെ നൂറ്റിയമ്പതോളം കലാകാരന്മാര് ചടങ്ങില്‍ പങ്കെടുത്തു. ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാചെയര്പേഴ്സണ് ഉമൈബ മൊയ്തീന്‍കുട്ടി മുഖ്യാതിഥിയായിരുന്നു.
പി.കെ കരിയന്‍, എസ് പ്രഭാകരന്, കുട്ടപ്പന് ആശാന്, കെ.പി കുഞ്ഞി,ഇ .സുധാകരന് കലാ സാംസ്ക്കാരിക രംഗത്തെ മുതിര്‍ന്ന വ്യക്തികളെ ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ രവീന്ദ്രന് കൊടക്കാട് പൊന്നാട അണിയിച്ച് ആദരിച്ചു. എ.കെ രാജേഷ്, ടി.വി ബാലന്, എം ബാലഗോപാല്‍ ,ടി സുരേഷ് ചന്ദ്രന് ,എ.കെ പ്രമോദ്, എന്‍.എം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: