കാസര്‍കോട്: ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാസങ്ങളിന്മേലുള്ള കടന്ന് കയറ്റം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കന്നട മീഡിയം സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മഞ്ചേശ്വരം കാസര്‍കോട് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്താം ക്ലാസ്സ് വരെ കന്നട പഠിച്ച് വരുന്ന കുട്ടിയോട് ഒരു സുപ്രഭാതത്തില്‍ മലയാളം പഠിക്കണമെന്ന് പറയുകയാണ സര്‍ക്കാര്‍ ചെയ്യുന്നത്. മലയാളം അവനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രേദേശികമായ സമീപനം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
ഭരണ ഘടന ഉറപ്പ് നല്കിയ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തയ്യറായില്ലെങ്കില്‍ കാസര്‍കോട് ജില്ലയിലെത്തുന്ന മന്ത്രിമാര്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടിവരും. മന്ത്രിമാരെ തടയുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് ബിജെപി നിര്‍ബന്ധിതമാകുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സദാനന്ദ റൈ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എം.സജ്ജീവഷെട്ടി, സംസ്ഥാന സമിതിയംഗങ്ങളായ പി.സുരേഷകുമാര് ഷെട്ടി, അഡ്വ.ബാലകൃഷ്ണ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം, മണ്ഡലം പ്രസിഡണ്ടുമാരായ സതീഷ് ചന്ദ്ര ഭണ്ടാരി, സുധാമ ഗോസാഡ, കൗണ്‍സിലര്‍ സവിത ടീച്ചര്‍, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര് സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: