തിരുവല്ല: ശ്രീമദ് ഭാഗവത സാരം കൊങ്കണഭാഷയില് അവതരിപ്പിക്കുച്ച് കാവുംഭാഗം സുധീന്ദ്രതീര്‍ഥ ഭജനമന്ദിറില് നടന്നുവന്ന ഭാഗവത സപ്താഹയജ്ഞം ഇന്ന് സമര്‍പ്പിക്കും
.ഭാഗവതം മൂലംകൃതിയുടെ പ്രഭാഷണ ഭാഗങ്ങള്‍ പൂര്‍ണമായി കൊങ്കണഭാഷയിലാണ് അവതരിപ്പിക്കുന്നത്.ഈ മേഖലയില്‍ ശ്രദ്ധേയനായ വി.എസ്.ദേവാനന്ദ വാധ്യാരാണ് യജ്ഞാചാര്യന്‍.കേരളത്തിന് അകത്തും പുറത്തുമായി നിരവധി വേദികളില്‍ ഇദ്ദേഹം ഭാഗവത സപ്താഹം നടത്തിയിട്ടുണ്ട്.സമാപന ദിവസമായ ഇന്ന് അഴിയിടത്തുചിറ അനുരുദ്ധേശ്വരം ക്ഷേത്രക്കുളത്തില്‍ അവഭൃഥസ്നാനം നടക്കും.
ഭിക്ഷുഗീത,ബ്രഹ്മോപദേശം,സ്വര്‍ഗ്ഗാരോഹണം,കല്കി അവതാരം,മാര്‍കണ്ഡേയ ഉപാഖ്യാനം സമര്‍പ്പണം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്താണ് യജ്ഞം സമര്‍പ്പണത്തിലേക്ക് കടക്കുക.ഗൗഡസാരസ്വത ബ്രാഹ്മണര്‍ കേരളത്തിലെത്തിയിട്ട് അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ പിന്നിടുന്നു. 1510ല്‍ പോര്‍ച്ചുഗീസുകാര്‍ ഗോവ കീഴടക്കിയതിനെ തുടര്‍ന്ന് നടന്ന വര്‍ഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടപ്പോള്‍ സ്വധര്‍മ്മം സംരക്ഷിക്കുന്നതിന് പാലായനം ചെയ്ത ജനവിഭാഗം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി.
കര്‍ണാടകയിലെ മാംഗല്‍ര്‍, കേരളത്തിലെ കോഴിക്കോട്, കൊടുങ്ങല്ലൂര്‍, കൊച്ചി, ആലപ്പുഴയിലെ പുറക്കാട് എന്നിവിടങ്ങളില്‍ അഭയം പ്രാപിച്ച ഈ വിഭാഗത്തിന് അന്നത്തെ നാട്ടുരാജാക്കന്മാര് വേണ്ട ആദരവ് നല്കി.വൈദേശിക ആധിപത്യത്തില്‍ അടിപതറാതെ ഭാരതത്തിന്റെ സംസ്കാരം കാത്ത് സൂക്ഷിച്ചതില്‍ ചരിത്ര പരമായ സ്ഥാനമാണ് ഗൗഡസാരസ്വത ബ്രാഹ്മണര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: