കാഞ്ഞങ്ങാട്: അടോട്ട് ശ്രീ വലിയ തൈവളപ്പ് തറവാട് വയനാട്ട് കുലവന് തെയ്യംകെട്ട് മഹോത്സവം നാളെ തുടങ്ങും. രാത്രി 8ന് തറവാട് തെയ്യംകൂടല്‍, 30ന് പുലര്‍ച്ചെ പൊട്ടന്‍തെയ്യത്തിന്റെ പുറപ്പാട്, 11ന് വിഷ്ണുമൂര്‍ത്തി. രാത്രി വയനാട്ട് കുലവന് തെയ്യം കൂടല്‍, തോറ്റം. മെയ് 1ന് വൈകുന്നേരം 3 മുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍ തെയ്യങ്ങളുടെ വെള്ളാട്ടം. രാത്രി 9ന് കണ്ടനാര്കേളന് തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടല്‍ ചടങ്ങും. 12ന് വയനാട്ട് കുലവന് തെയ്യത്തിന്റെ വെള്ളാട്ടം. മെയ് 2ന് രാവിലെ മുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്കേളന് തെയ്യങ്ങളുടെ പുറപ്പാട്. വൈകുന്നേരം 3ന് വയനാട്ട് കുലവന് തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും തുടര്‍ന്ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്. രാത്രി 10ന് മറപിളര്‍ക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: