കല്‍പ്പറ്റ: കോട്ടത്തറ മോട്ടോ സെവന് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മെയ് ഏഴിന് മൈലാടിയില്‍ ഫോര്‍ ഇന്റു ഫോര്‍ റെയ്സ് നടത്തുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. വിവിധ വാഹനങ്ങളുടെ സാഹസികമായ ഡ്രൈവിംഗും, വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവും റോഡ് സുരക്ഷയെ കുറിച്ചുള്ള ബോധവല്‍ക്കരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന വാഹനങ്ങളുടെ യന്ത്രഭാഗങ്ങളുടെ പരിചയപ്പെടുത്തലുമുണ്ടായിരിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നും മത്സരം കാണാന്‍ വരുന്നവര്‍ക്കായി സമ്മാനങ്ങളും ഏര്‍പ്പെടുത്തിയതായി ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.പത്ര സമ്മേളനത്തില്‍ മുഹമ്മദലി, പ്രവീണ്‍കൃഷ്ണ, ടോജിന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: