കല്‍പ്പറ്റ: കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കണ്‍വെന്‍ഷനും,പൊതുസമ്മേളനവും നാളെ കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കല്‍പ്പറ്റ തിരുഹൃദയ ചര്‍ച്ച് ഓഡി്റോറിയത്തില് രാവിലെ 10 മണിക്ക് നടക്കുന്ന കണ്വെന്ഷന് മുന്നണി സംസ്ഥാന ജനറല്‍സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്യും. മേഖല ചെയര്മാന് ഡോ.മുഹമ്മദ് യൂസുഫ് നദ്വി, ഫാ.ജേക്കബ് മീഖായേല്‍, ജോണ്സണ് തൊഴുത്തുങ്കല്‍ പങ്കെടുക്കും. വൈകിട്ട് നാലു മണിക്ക് ടൗണില്‍ പ്രകടനവും, തുടര്‍ന്ന് എച്ച്.ഐ.എം.യു.പി സ്കൂള്‍ പരിസരത്ത് പൊതുയോഗവും നടക്കും. വയനാടിനെ മദ്യവിരുദ്ധ ജില്ലയായി പ്രഖ്യാപിക്കുക, സംസ്ഥാനത്ത് ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുക, ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ പൂട്ടാനുള്ള സൂപ്രീംകോടതി വിധി നടപ്പാക്കുക, മദ്യം വ്യാപിപ്പിക്കാനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കണ്‍വെന്‍ഷനും, പൊതുയോഗവും നടത്തുന്നത്.പത്രസമ്മേളനത്തില്‍ ഡോ.മുഹമ്മദ് യൂസുഫ് നദ്വി, വി മുഹമ്മദ് ഷരീഫ്, പി ആനന്ദ്, സിസ്റ്റര്‍ ജോവിറ്റ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: