മുംബൈ: അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും പുതിയ നാണയങ്ങള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നാഷണല്‍ ആര്‍ക്കൈവ്സ് ഇന്ത്യയുടെ 125-ാം വാര്‍ഷിക സ്മരണാര്‍ത്ഥമാണ് പത്ത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. അലഹാബാദ് ഹൈക്കോടതിയുടെ 150-ാം വാര്‍ഷിക സ്മരണാര്‍ത്ഥമാണ് അഞ്ച് രൂപാ നാണയം പുറത്തിറക്കുന്നത്.
നാഷണല്‍ ആര്‍ക്കൈവ് മന്ദിരത്തിന്റെ ചിത്രത്തോടുകൂടിയാണ് പത്ത് രൂപയുടെ നാണയം. അഞ്ച് രൂപാ നാണയത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: