കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കണ്ണംപാത്തി തറവാട്ടില്‍ അഷ്ടമംഗല്യ സ്വര്‍ണ്ണപ്രശ്ന ചിന്ത 29ന് രാവിലെ 10ന് നടക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തറവാടിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്വര്‍ണ്ണപ്രശ്ന ചിന്ത നടക്കുന്നത്. ജില്ലയിലും പുറത്തുമുള്ള തറവാട്ടംഗങ്ങളും ബന്ധുക്കളും തറവാടുമായി ആചാരപരമായി ബന്ധമുള്ള മറ്റു തറവാട്ടംഗങ്ങളും ക്ഷേത്രേശന്മാരും ഭാരവാഹികളും സ്വര്‍ണ്ണ പ്രശ്ന ചിന്തയില്‍ പങ്കെടുക്കും.
ജനകീയ സംരക്ഷണ വേദി രൂപീകരിച്ചു
നീലേശ്വരം: പേരോല്‍ ഗവഎല്‍പി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ജനകീയ സംരക്ഷണ വേദി രൂപീകരിച്ചു.പിടിഎ പ്രസിഡന്റ് പ്രഭാകരന് അധ്യക്ഷത വഹിച്ചു. സിനീയര്‍ അസിസ്റ്റന്‍ന്റ് ഗീത ടീച്ചര്‍, സ്കൂള്‍ സ്റ്റാഫ് പത്മിനി.ടി.വി, കൃഷ്ണന് മാസ്റ്റര്‍, ജയന്.ടി.വി, എറുവാട്ട് കമലാക്ഷന്‍ നായര്‍, രജീഷ് കോറോത്ത്, രാഘവന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജനകീയ സംരക്ഷണ വേദി ചെയര്‍മാനായി ചന്ദ്രന് നവോദയ കണ്‍വീനറായി ഫൈസല്‍ പേരോല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: