കൽപ്പറ്റ: സർക്കാർ ജോലി ലക്ഷ്യം വെച്ച് പി.എസ്.സി.പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പനമരം കെ.എസ്.എഫ്.ഇ.ബിൽഡിംഗിൽ 29-ന് ശനിയാഴ്ച രാവിലെ 10 മുതൽ സൗജന്യ ഓറിയന്റേഷൻ സെമിനാർ നടത്തും. പരിപാടി മാനന്തവാടി ജെ. എസ്. പി ജി. ജയദേവ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വികാസ് പീഡിയ ഓൺലൈൻ പോർട്ടിലിന്റെയും വയനാട് ജില്ലയിലെ വിവിധ പി.എസ്.സി.പരീക്ഷ പരിശീലന കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ. നിലവിൽ പി.എസ്.സി.പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പരിപാടിയിൽ പങ്കെടുക്കാം. മത്സര പരീക്ഷ ക ൾക്കുള്ള ഡിജിറ്റൽ സംവിധാനങ്ങൾ, പഠനഭാരം ലഘൂകരിക്കാനുള്ള നൂതന മാർഗ്ഗങ്ങൾ, പ്രവേശന പരീക്ഷകളിൽ വികാസ് പീഡിയ പോർട്ടലിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ പ്രമുഖ പരിശീലകരും മൈൻഡ് പവർ മാസ്റ്റർ ട്രെയിനേഴ്സും ക്ലാസ്സുകൾ നയിക്കും. വികാസ് പീഡിയയുടെയും സ്റ്റേറ്റ് നോഡൽ ഏജൻസിയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ അടുത്ത രണ്ട് മാസം ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കുമായി വിവിധ പരിപാടികൾ നടത്തും.സർക്കാർ സർക്കാരിതര സ്ഥാപനങ്ങളുമായി ചേർന്നാണ് പരിപാടികൾ നടത്തുന്നത്.ഇതിന്റെ ആദ്യ ഘട്ടമായാണ് ശനിയാഴ്ച പനമരത്ത് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
രണ്ടാം ഘട്ടമായി ഡിജിറ്റൽ പാഠ്യപദ്ധതിയെ പരിചയപ്പെടുത്തുന്ന സ്മാർട്ട് ക്ലാസ്സ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തും. അടുത്ത അധ്യായന വർഷം ആരംഭിക്കുമ്പോൾ സ്കൂളുകളിൽ ഐ.ടി.അധിഷ്ഠിത പ്രവർത്തനങ്ങൾ നടത്തുന്നതിന് വികാസ് പീഡിയ ഡിജിറ്റൽ ക്ലബ്ബുകൾ ആരംഭിക്കും. ഡിജിറ്റൽ സംവിധാനങ്ങൾ ഐ.ടി. വളണ്ടിയർമാരെ ഉപയോഗിച്ച് എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതിന് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായാണ് ക്ലബ്ബ് രൂപീകരണം. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ രചനാ മത്സരം നടത്തും. എല്ലാ പരിപാടികൾക്കും രജിസ്ട്രേഷൻ സൗജന്യമായിരിക്കും. പങ്കെടുക്കാൻ അഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി 9633240116;9633287193 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. പത്ര സമ്മേളനത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി. വി.ഷിബു., സംഘാടക സമിതി ചെയർമാൻ അബ്ദുൾ റസാഖ് ,അഡ്വ: ടി.ജെ.ജോസഫ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: