പൂനെ: താരലേലത്തില്‍ ആര്‍ക്കും വേണ്ടാതിരുന്ന ഇര്ഫാന് പഠാന് ഐപിഎല്‍ പത്താം സീസണില്‍ കളിക്കാനിറങ്ങുന്നു. പരിക്കേറ്റ വിന്സീഡിന്റെ ഡ്വെയ്ന്‍ ബ്രാവോക്ക് പകരക്കാരനായി സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്‍സാണ് ഓള് റൗണ്ടര്‍ ഇര്ഫാന് പഠാനെ ടീമിലെടുത്തത്. പഠാന് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
എന്നാല്‍ അപ്രതീക്ഷിതമായി ഗുജറാത്ത് ലയണ്‍സിന്റെ ഡ്വെയ്ന്‍ ബ്രാവോക്ക് പരിക്കേറ്റത് പഠാന് ഗുണകരമായി. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാമതാണ് ഗുജറാത്ത് ലയണ്‍സ്. കളിച്ച ഏഴ് കളികളില്‍ രണ്ട് ജയം മാത്രം നേടി 4 പോയിന്റാണ് റെയ്നയുടെ ടീമിനുള്ളത്.
കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെയുടെ താരമായിരുന്നു ഇര്ഫാന്.
എന്നാല്‍ ഇത്തവണ ഇര്‍ഫാനെ നിലനിര്‍ത്താനോ ലേലത്തില്‍ പിടിക്കാനോ സൂപ്പര്‍ ജയന്റ് തയ്യാറായില്ല. മറ്റു ടീമുകളും കയ്യൊഴിഞ്ഞതോടെ പത്താം സീസണില്‍ ഐപിഎല്‍ സ്വപ്നം പഠാന് നഷ്ടമാവുകയായിരുന്നു. 50 ലക്ഷം രൂപയായിരുന്നു ഇര്‍ഫാന്റെ അടിസ്ഥാനവില.
കഴിഞ്ഞ ഒമ്പത് സീസണിലായി അഞ്ചു ടീമുകള്‍ക്കൊപ്പമാണ് ഇര്ഫാന് കളിച്ചിട്ടുള്ളത്.
ഈ സീസണില്‍ ഇത് ആറാമത്തെ ടീമിനൊപ്പമാണ് കളിക്കുന്നത്. അതിന് മുമ്പ് ചെന്നൈ സൂപ്പര്‍കിംഗ്സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കിംഗ്സ് ഇലവണ്‍ പഞ്ചാബ് എന്നിവര്‍ക്കൊപ്പമാണ് കളിച്ചത്. ഐപിഎല്ലില്‍ ഇതുവരെ 1137 റണ്‍സ് അടിച്ചിട്ടുള്ള പഠാന് 80 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. സഹോദരന് യൂസഫ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: