ചെന്നൈ: ഹൈവേകളിലെ അടച്ച് പൂട്ടിയ മദ്യഷാപ്പുകളും ബാറുകളും വീണ്ടും തുറക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം മൂന്ന് മാസത്തേക്ക് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അടച്ചുപൂട്ടപ്പെട്ട 3300 മദ്യഷാപ്പുകളാണ് സര്‍ക്കാര്‍ തുറക്കുവാന്‍ നീക്കം തുടങ്ങിയത്.
മദ്യഷാപ്പുകളും ബാറുകളും വീണ്ടും തുറക്കുവാനോ മാറ്റി സ്ഥാപിക്കുവാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ദേശീയ പാത, സംസ്ഥാന പാത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പാതകളിലും മദ്യഷാപ്പുകള്‍ തുറക്കുവാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജി, ജസ്റ്റീസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്കമാക്കി. ഡിഎംകെ നേതാവ് ആര്.എസ്. ഭാരതി, അഡ്വക്കേറ്റ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് പ്രസിഡന്റ് കെ. ബാലു എന്നിവര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്.
കേസ് ജൂണ്‍10ന് കോടതി പരിഗണിക്കും. സുപ്രീംകോടതി വിധി മറികടന്നുകൊണ്ട് മറ്റൊരു തരത്തില്‍ ബാറുകള്‍ തുറക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് ഭാരതിയുടെ അഭിഭാഷകന് പി.വില്‍സണ്‍ പരഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: