കാസര്‍കോട്: ജില്ലയില്‍ കന്നട മാധ്യമമായ സ്കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കില്ലാ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ട്രഷറികളില്‍ എ.ടി.എം സംവിധാനം എത്രയും പെട്ടെന്ന് നടപ്പിലാക്കുക, ട്രഷറികളില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യവും ഇരിപപിടങ്ങളും സജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന് അദ്ധ്യക്ഷത വഹിച്ചു, ഭാരതീയ രാദ്യ പെന്‍ഷനേഴ്സ് സംഘ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സി.എച്ച്.സുരേഷ്, വൈസ് പ്രസിഡണ്ട് കമല ടീച്ചര്‍, ഖജാന്‍ജി കുറുവാജ കേശവഭട്ട്, വൃന്ദാ രമേഷ്, ദാക്ഷായണി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വിശ്വനാഥ റാവു സ്വാഗതവും, ജോയിന്റ് സെക്രട്ടറി ദിവാകര നായക് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: