താനൂര്‍: വിഷുദിനത്തില്‍ വയോധികരെ ആദരിച്ച് താനൂരില്‍ നടത്തിയ ‘പിതൃവന്ദനം’ പരിപാടി ശ്രദ്ധേയമായി. എന്റെ താനൂര്‍ പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആയിരത്തോളം വയോധികര്‍ പങ്കെടുത്ത പരിപാടി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വി.അബ്ദുറഹിമാന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെയും കര്‍ഷക തൊഴിലാളികളെയും മത്സ്യതൊഴിലാളികളെയും സ്പീക്കര്‍ പൊന്നാടയണിച്ചു.
താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുള്‍ റസാഖ്, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.പ്രജിത, തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, കെ.ജനചന്ദ്രന്, ഇ.ജയന്, സൈനുല്‍ ആബിദ് തങ്ങള്‍, ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് ഡയക്ടര്‍ കെ.ഉസ്മാന് ഹാജി, കൗണ്‍സിലര്‍മാരായ ടി.അറമുഖന്, ഇ.ദിനേശന്, കെ.വിവേകാനന്ദന് എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍ പി.ടി.ഇല്ല്യാസ് സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ കെ രാജഗോപാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും കരിമരുന്ന് പ്രയോഗവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: