വടക്കഞ്ചേരി: വേനല്‍മഴയില്‍ വ്യാപക നാശനഷ്ടം, അഞ്ചുമൂര്‍ത്തി മംഗലം, അണക്കപ്പാറ, പച്ചക്കുണ്ട്, തെക്കേ വരി, ചീകോട് തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കനത്ത കാറ്റിലും മഴയിലും മരങ്ങളും മറ്റും കടപുഴകി വീണ് ഇരുപതോളം വീടുകള്‍ തകര്‍ന്നു. വാഴ, റബ്ബര്‍, തെങ്ങ് തുടങ്ങിയ കൃഷികളും നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
അഞ്ചുമൂര്‍ത്തി മംഗലം തെക്കേ വരി രാജന്, സുരേന്ദ്രന്,വി.ചന്ദ്രന്,കുമാരന്, മാണിക്ക മുതലിയാര്‍,മുരുകേശന്, എസ്.കൃഷണന്, കൃഷ്ണന്‍കുട്ടി, അണക്കപ്പാറ മണികണ്ടന്, സുനില്‍, ഓകുന്നംകാട് കെ.രാജന്, തെക്കേ വരിലക്ഷ്മണന്, പയ്യക്കുണ്ട് വിജയകുമാര്‍, ചീകോട് ഭാസ്കരന്, പയ്യക്കുണ്ട് വസന്തകുമാരി, തുടങ്ങിയവരുടെ വീടുകളാണ് നശിച്ചത്.പല വീടുകളുടെ മുകളിലും കാറ്റത്ത് മരം കടപുഴകി വീണും ഓടുകളും ഷീറ്റുകളും പറന്ന് പോവുകയാണ് ചെയ്തിരിക്കുന്നത്.
ചീകോട് ആന്റണി, വെളയത്തില് ജോസ്, അപ്പു, വി.ചന്ദ്രന്, അബ്ദുള്‍ റഹ്മാന് എന്നിവരുടെ നിരവധി വാഴകള്‍ ഉള്‍പ്പെടെ കൃഷികളും നശിച്ചിട്ടുണ്ട്. വൈദ്യുത പോസ്റ്റുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്
മണ്ണാര്‍ക്കാട്:തച്ചമ്പാറ. പഞ്ചായത്തില്‍ കാറ്റില്‍ വ്യാപക നഷ്ടം. റബ്ബര്‍, വാഴ,മറ്റു കൃഷികള്‍ നശിച്ചു.
റോഡരികിലെ മരകൊന്പുകള് പലഭാഗത്തും പൊട്ടി വീണു. ചെന്തണ്ടിലെ പങ്കംവളപ്പില് അബ്ദുല്‍ ഖാദറിന്റെ വീടിന്റെ മുകളില്‍ റബ്ബര്‍ മരം വീണു വീട് തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. കല്ലടിക്കോട്: കരമ്പ, പുലാപ്പറ്റ, കോങ്ങാട് മേഖലയില്‍ ഇന്നലെ 3 മണി മുതല്‍ 5 മണി വരെ പെയ്ത മഴ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചും. ശക്തമായ കാറ്റ് ഉണ്ടായതിനാല്‍ 100 ഓളം വാഴകൃഷികള്‍ നശിച്ചു ഉമ്മ നഴിയില്‍ നിന്നും ചെറായ വരെയുള്ള ഭാഗങ്ങളിലെ 150 ഒളം റബര്‍മരങ്ങള്‍ പൊട്ടിവീണു ഈ മേഖലകളില്‍ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. സത്രം കാവിനു സമീപത്തെ വീടിനു മുളില്‍ തെങ്ങു വീണു ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: