മുതലമട: പ്ലാച്ചിമട സമരത്തിന്റെ 15ാം വാര്‍ഷിക ദിനമായ 22 ന് കളക്റ്ററേറ്റിന് മുന്പില് നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹം ആരംഭിക്കും.
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക,പ്ലാച്ചിമടയിലെ ഇരകള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കുക, പട്ടികജാതിപട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ കോളകമ്പനി ഉടമകളെ അറസ്റ്റു ചെയ്യുകയും, കൊക്കകോളയുടെ ആസ്തികള്‍ കണ്ടു കെട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
ദേശീയ,സംസ്ഥാന തലത്തില്‍ നടക്കുന്ന ജനകീയ സമരസമിതികളെയും സത്യാഗ്രഹ സമരത്തില്‍ പങ്കാളികളാക്കാന്‍ കൊക്കകോള വിരുദ്ധ സമര സമിതിയുടെയും, ഐക്യദാര്‍ഢ്യ സമിതിയുടെയും പ്ലാച്ചിമട സമരപ്പന്തലില്‍ നടന്ന വിപുലമായ കണ്വെന്ഷന് തീരുമാനിച്ചു.
ചെയര്മാന് വിളയോടി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഐക്യദാര്‍ഢ്യ സമിതി ചെയര്മാന് അമ്പലക്കാട് വിജയന്, ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, കണ്‍വീനര്‍മാരായ കെ.വി.ബിജു, എം.സുലൈമാന്‍, നീലിപ്പാറ മാരിയപ്പന്, അബ്ദുള്‍ അസീസ്, എം.എന്‍.ഗിരി, ഷഫീക് താമരശ്ശേരി,കേരളീയം നീതു, പ്ലാച്ചിമട ശക്തിവേല്‍, വിജയനഗരം ശാന്തി, മുരുകേശന്, അജിത്കുമാര്‍, ഹരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: