പാലക്കാട്: പോലീസുകാരെ ആക്രമിച്ച കേസില്‍ പ്രതികള്‍ റിമാന്റില്‍.കൊടുവായൂര്‍ നൊച്ചൂര്‍ സ്വദേശികളും സഹോദരന്മാരുമായ ശ്രീജിത്(28), രഞ്ജിത്( 24)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്, കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വലിയങ്ങാടിയിലുണ്ടായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതനിടെയാണ് ബൈക്ക് യാത്രികരായ ശ്രീജിത്തും സഹോദരന് രഞ്ജിത്തുമായി വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. തലക്കും ചുണ്ടിനും പരുക്കേറ്റ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ രതീഷിനെ(36) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈവള ഉപയോഗിച്ചായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ സുനിലിനും മര്‍ദനമേറ്റു. രതീഷിനു തലയില്‍ മൂന്നു തുന്നലുണ്ട്. രഞ്ജിത് വിദ്യാര്‍ഥിയാണ്. പൊലീസിനു നല്കിയ മൊഴി. ശ്രീജിത്ത് ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. പിടിയിലായവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: