കല്‍പ്പറ്റ: എസ്ചീറ്റ് & ഫോര്ഫീച്ചര് ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് വന്നു ചേരേണ്ട കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, കൈവശക്കാരനെ സഹായിക്കാന്‍ സി പി എം നീക്കം. അവിവാഹിതനും അവകാശികളില്ലാതെയും കഴിഞ്ഞിരുന്ന എഡ്വിന് ജുബര്‍ട്ട് വാനിംഗന് എന്ന വിദേശ പൗരന്റെ ഉടമസ്ഥതയിലായിരുന്നു തോട്ടം. നിത്യഹരിത വനത്തിനു സമാനമാം വിധം വന്മരങ്ങളും ജൈവ വൈവിധ്യങ്ങളും നിറഞ്ഞ കാട്ടിക്കുളത്തെ 246 ഏക്രയോളംവരുന്ന ആലത്തൂര്‍ എസ്റ്റേറ്റ്.ഉടമ 2013 മാര്‍ച്ച് 11 ന് 95-ാം വയസ്സില്‍ മരണപ്പെട്ടു. അദ്ദേഹത്തിന് ഭാര്യയോ, മക്കളോ മറ്റ് അനന്തരാവകാശികളോ ഇല്ലാത്തതുമായ സാഹചര്യത്തില്‍ എസ്ചീറ്റ് & ഫോര്ഫീച്ചര് ആക്ട് പ്രകാരം ഈ എസ്റ്റേറ്റ്സ്വമേധയാ സര്‍ക്കാരിലേക്ക്വന്നു ചേരേണ്ടതാണ്. അതനുസരിച്ച് നവംബര്‍ ആറു 2013 ലെ ലാന്റ ബോര്‍ഡ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എസ്റ്റേറ്റ് സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള സത്വര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ച് 30ഡിസംബര്‍2013 ന് റവന്യൂ പ്രിന്‍സിപ്പല്‍സെക്രട്ടറിക്ക് ലാന്റ ് റവന്യൂകമ്മീഷണര്‍ രേഖാമുലം ഉത്തരവു നല്‍കുകയും ചെയ്തു. എന്നാല്‍ വാനിങ്കന്‍ സായിപ്പ് തന്നെ ദെത്തടുക്കുകയും പിന്നീട് ദത്തുപുത്രനായ തനിക്ക് എസ്റ്റേറ്റ് ദാനധാരപ്രകാരം രജിസ്റ്റര്‍ചെയ്തു നല്‍കുകയും ചെയ്തിട്ടുെന്നവകാശപ്പെട്ട് കര്‍ണ്ണാടക സ്വദേശിയായ മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ എന്ന വ്യക്തി രംഗത്തു വന്നു. അദ്ദേഹം എസ്റ്റേറ്റിന്റെ മാനേജ്മെന്റ സ്വമേധയാ കയ്യടക്കുകയും ചെയ്തതോടെ ഏറ്റെടുക്കല്‍ നടപടി മന്ദഗതിയിലായി.പിന്നീട് വാനിങ്കന്‍ സായിപ്പ് അതീവ ശ്രദ്ധയോടെ പരിപാലിച്ചും, സംരക്ഷിച്ചുവരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ വൃക്ഷങ്ങള്‍ ഉദേ്യാഗസ്ഥ രാഷ്ട്രീയ ഒത്താശയോടെ ഈശ്വര്‍ 2006-2015 കാലഘട്ടങ്ങളില്‍ വെട്ടിമുറിച്ച്വില്‍ക്കുകയും ചെയ്തു. ഈശ്വറിനെ വാനിങ്കന്‍ സായിപ്പ് ദത്തെടുത്തെന്നും, എസ്റ്റേറ്റ്എഴുതിക്കൊടുത്തിട്ടുെന്നും പറയുന്ന അവകാശ രേഖകള്‍ സാധ്യതയില്ലാത്തതാണെന്നും കണ്ടത്തിയിട്ടുപോലും മരം മുറി തടയാനോ എസ്റ്റേറ്റ് ഏറ്റെടുക്കാനോ ബന്ധപ്പെട്ടഅധികൃതര്‍ താല്പര്യം കാണിച്ചില്ല. അങ്ങിനെ ഈശ്വര്‍ അനധികൃതമായി കൈവശംവെച്ചുവരുന്ന സര്‍ക്കാരിലേക്ക് നിക്ഷിപ്തമാവേണ്ട എസ്റ്റേറ്റിലെ അവശേഷിക്കുന്ന വീട്ടിഉള്‍പ്പെടെ വിലപിടിപ്പുള്ള മരങ്ങള്‍ കൂടി മുറിച്ചു വില്‍ക്കാനുള്ള ശ്രമം നടന്നു.എല്ലാ വീട്ടിമരങ്ങള്‍ക്കും തകിടില്‍ നമ്പറിട്ട് മരത്തില്‍ ആണിയടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കാട്ടിക്കുളത്തെ പൊതുപ്രവര്‍ത്തകനായ ബെന്നി വര്‍ഗ്ഗീസ് പൂത്തറയിലും,ജില്ലയിലെ പരിസ്ഥിതി സംഘടനയും, ജില്ലാ കലക്ടര്‍, സബ്ബ് കലക്ടര്‍, റവന്യു പ്രിന്‍സിപ്പല്‍സെക്രട്ടറി എന്നിവര്‍ക്ക് മരംമുറി തടയണമെന്നും 2013 ലെ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവനുസരിച്ച് എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട്നല്‍കിയ ഹര്‍ജികളുടെ ഫലമായി ഏറ്റെടുക്കല്‍ നടപടി ഊര്‍ജ്ജിതമാക്കി.ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായിത്തീരുമെന്ന ഭീതി തൊഴിലാളികളില്‍ സൃഷ്ടിച്ച് , തൊഴിലാളികളെ മുന്‍ നിര്‍ത്തിക്കൊണ്ട് ഏറ്റെടുക്കല്‍ നടപടി തടഞ്ഞ് അനധികൃത കൈവശക്കാരനായ ഈശ്വറിനെ സഹായിക്കല്‍ എല്ലാം ശരിയാവും. പരിസ്ഥിതിയും സംരക്ഷിക്കും എന്ന്വാഗ്ദാനം ചെയ്ത് അധികാരത്തില്‍വന്ന ഇടതുമുന്നണിയിലെ പ്രമുഖ രാഷ്ട്രീയ കക്ഷിതന്നെ രംഗത്ത് എത്തിയിരിക്കുന്നത്.തൊഴില്‍ സംരക്ഷണവും വാനിങ്കന്‍ സായിപ്പ് പരിപാലിച്ചുവന്നിരുന്ന അമൂല്യമായവൃക്ഷ ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന നിലപാട് എടുക്കേണ്ടതിനുപകരം തൊഴിലാളി പ്രശ്നം ഉന്നയിച്ച് എസ്റ്റേറ്റ്ഏറ്റെടുക്കല്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശം തൊഴിലാളി ക്ഷേമമെന്നുംമറ്റു ചില സ്വാര്‍ത്ഥ താല്പര്യങ്ങളാണെന്നും പരിസ്ഥിതി സംഘടനകള്‍ പറയുന്നു.മാത്രമുമല്ല സര്‍ക്കാര്‍ ഏറ്റെടുത്തിട്ടാണോ ചേമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ മാസങ്ങളായി തൊഴിലും, കൂലിയുമില്ലാതെ ദുരിതത്തിലായത് എന്നും പരിസ്ഥിതി സംഘടനകള്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കിലും ചേമ്പ്ര എസ്റ്റേറ്റിന്റെ ഗതി തന്നെയാണ്ആലത്തൂര്‍ എസ്റ്റേറ്റിന്റെ കാര്യത്തിലും സംഭവിക്കാനിരിക്കുന്നത്.കോടിക്കണക്കിനു രൂപ വിലപിടിപ്പുള്ള കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റിലെ അവശേഷിക്കുന്ന വന്മരങ്ങള് കൂടി മുറിച്ച് വിറ്റ് കാശാക്കി കഴിഞ്ഞാല്‍ എസ്റ്റേറ്റ് മറിച്ചുവില്‍ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത് മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ സ്ഥലം വിടുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.എല്ലാറ്റിനുമുപരി പ്രശ്നത്തിന്റെ പേരില്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ഉപേക്ഷിച്ച നെല്ലിയാമ്പതിയിലെയും, ഹാരിസന്റെയും ഉള്‍പ്പെടെ കേരളത്തില്‍ അനധികൃതമായി സ്വകാര്യവ്യക്തികളും, അവകാശികളും കയ്യടക്കി വെച്ചുവരുന്ന 5 ലക്ഷംഏക്കറോളം ഭൂമി ഏറ്റെടുക്കുന്ന നടപടികളുടെ കാര്യത്തിലും ഇത് പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: