കൊഴിഞ്ഞാമ്പാറ : ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി ലക്ഷം തൈകള്‍ ഉണ്ടാക്കുന്ന നഴ്സറിയുടെ ഉദ്ഘാടനം ഒ.രാജഗോപാല്‍ എംഎല്‍എ നിര്‍വഹിച്ചു.
കൊഴിഞ്ഞാമ്പാറ മൂലത്തറ അണക്കെട്ടു സമീപം അമ്മന്‍ തോട്ടത്തിലാണ് നഴ്സറി. ബി.ജെ.പി. വൈസ് പ്രസിഡണ്ട് സുന്ദര രാജ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ബി,ജെ.പി സംസ്ഥാന ലീഗല്‍ സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ശ്രീധരന്, അഡ്വ.കെ.ജയകൃഷ്ണന്, മണ്ഡലം പ്രസിഡന്റ് എം.ശശികുമാര്‍, രാജേന്ദ്ര പ്രസാദ്, ഉണ്ണികൃഷ്ണന്, കെ.ശരവണകുമാര്‍, ബീമരാജ്, ലോകനാഥന് സംസാരിച്ചു. പിന്നീട് രാജഗോപാല്‍ തകര്‍ന്ന് ഒന്‍പതു വര്‍ഷമായി ശോചനീയാവസ്ഥയിലുള്ള മൂലത്തുറ അണക്കെട്ടു സന്ദര്‍ശിച്ചു.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കുന്നതില്‍ ഇരുസര്‍ക്കാരുകളും പരാജയമായിരുന്നു. വെള്ളത്തിന് വേണ്ടി തമിഴ്നാട് ഏതറ്റം വരെയും പോകുമ്പോള്‍ കേരളം നിഷ്ക്രിയരായി നോക്കിനില്‍ക്കുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കില്‍ മാത്രമെ വെള്ളത്തിന്റെ ദൗര്‍ലഭ്യം ഒഴിവാക്കാനാവു അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: