കോഴിക്കോട്: മലബാറിന്റെ തലസ്ഥാനം പിടിച്ചെടുക്കാനുള്ള പോരാട്ടത്തിന്റെ ഒടുക്കത്തില്‍ ഇരുമുന്നണികളും പരസ്പരധാരണയില്‍. ബിജെപിയുടെ മുന്നേറ്റം തടയാനാണ് ജില്ലയുടെ വിവിധകേന്ദ്രങ്ങളില്‍ ഇരുമുന്നണികളും രഹസ്യധാരണയിലെത്തിയിരിക്കുന്നത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി,തുടങ്ങി സംഘടനകളും തങ്ങളുടെ വോട്ടുകള്‍ ബിജെപിയുടെ വിജയം തടയാന്‍ വിനിയോഗിക്കുമെന്ന് പരസ്യമായിപ്രഖ്യാപിച്ചിരിക്കുകയാണ്.
ബിജെപി സ്ഥാനാര്‍ത്ഥി ഷൈമ പൊന്നമ്പത്ത് മാറാട് ഡിവിഷനില്‍ വിജയിക്കുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത്.
ബിജെപിയുടെ വിജയം തടയാന്‍ തങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കുമെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചു. നിലവില്‍ സിപിഎം കൗണ്‍സിലറാണ് മാറാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്. മാറാട് പ്രദേശത്തെ അവികസിതാവസ്ഥയും ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനവും സിപിഎമ്മിന്റെ പരാജയത്തില്‍ കലാശിക്കുമെന്നായപ്പോഴാണ് സിപിഎം-എസ്ഡിപിഐ ധാരണ ഉടലെടുത്തിരിക്കുന്നത്.
ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍പാര്‍ട്ടി, മുസ്ലിംലീഗ് എന്നിവയുമായി ധാരണയിലെത്തി. സിപിഎം മാറാടും മുസ്ലീം വര്‍ഗീയ ശക്തികളുമായിചേര്ന്നത് പാര്‍ട്ടി അണികളില്‍ വന്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്പ്പറേഷന്, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലും ഇരുമുന്നണികളും
രഹസ്യധാരണയിലെത്തിയിരിക്കുകയാണ്. ബിജെപിക്ക് വിജയ സാധ്യതയുള്ള സീറ്റുകളില്‍ പരസ്പരം സഹകരിക്കാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ ഈ അവിശുദ്ധ സഖ്യത്തിനെതിരെ ഇരുമുന്നണികളിലും ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. റിബല്‍ ശല്യത്തില്‍ കുടുങ്ങിയ മുന്നണികള്‍ ഇതോടെ കൂടുതല്‍ വെട്ടിലായിരിക്കുകയാണ്. ഈ അസംതൃപ്ത വിഭാഗത്തിന്റെ വോട്ടുകള്‍ കൂടി ബിജെപിയ്ക്ക് അനുകൂലമാവും ഇതോടെ ജില്ലയില്‍ സുപ്രധാനവിജയം കൈവരിക്കാനാണ് ബിജെപിയുടെ നീക്കം.
കോണ്‍ഗ്രസ്സിനെ കടത്തിവെട്ടി മുസ്ലീം ലീഗ് യുഡിഎഫിന്റെ നേതൃസ്ഥാനത്ത് നിലയുറപ്പിക്കാനുള്ള കരുനീക്കവും ആരംഭിച്ചിട്ടുണ്ട്. കോര്‍പ്പറേഷനില്‍ തന്നെ ഇത് ദൃശ്യമാണ്. മലപ്പുറം ജില്ലയ്ക്ക് ശേഷം കോഴിക്കോട്ജില്ലയിലെ യുഡിഎഫിനേയും ലീഗിന്റെ വരുതിയിലാക്കുകയെന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നില്‍. ഇത് നേടിയെടുക്കാന്‍ സിപിഎമ്മുമായി രഹസ്യ ധാരണയിലെത്താനും ലീഗ് ശ്രമിച്ചിട്ടുണ്ട്.
ഇരുമുന്നണികള്‍ക്കൊപ്പം ആര്‍എംപിയുടെയും ഭാഗ്യം നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഒഞ്ചിയം പാര്‍ട്ടിയെന്ന മേല്‍വിലാസം മാറ്റാനായി ജില്ലയില്‍ വ്യാപകമായി മത്സരിക്കുന്ന ആര്‍എംപി സിപിഎമ്മിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. സിപിഎം കോട്ടകളില്‍ ആര്‍എംപിയുമായി നേരിട്ടുള്ള മത്സരം എന്ന നിലയിലായിട്ടുണ്ട്. എടച്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സിപിഎമ്മില്‍ നിന്ന് രാജിവെച്ച ശ്യാമളയാണ് മത്സരരംഗത്തുള്ളത്. ഇവിടെ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയില്ല. ആര്‍എംപിയെ സഹായിക്കുമെന്ന യുഡിഎഫ് പ്രചാരണം മുതലെടുത്തുകൊണ്ടാണ് സിപിഎം ആര്‍എംപിയുടെ മുന്നേറ്റം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.
70 ഗ്രാമപഞ്ചായത്തുകളിലായി 1226 അംഗങ്ങള്‍, 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 169 അംഗങ്ങള്‍, കോഴിക്കോട്ജില്ലാ പഞ്ചായത്ത് 27 അംഗങ്ങള്‍, 7 മുനിസിപ്പാലിറ്റികളിലായി 265 അംഗങ്ങള്‍, കോഴിക്കോട് കോര്‍പ്പറേഷനിലെ 75 അംഗങ്ങള്‍ എന്നിവരെയാണ് ഇന്ന് തെരഞ്ഞെടുക്കുക. ആകെ 6683 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: