പോത്തന്‍കോട് : മരക്കൊമ്പ് ഒടിഞ്ഞു വീണു ബൈക്ക് യാത്രക്കാരന് പരിക്ക്. മംഗലപുരം സ്വദേശി ഷാജി ഹംസാഖാന്‍ (54) ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ മുരുക്കുംപുഴ റോഡില്‍ ഹനുമാന് മുക്കിലായിരുന്നു അപകടം. ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് ബൈക്കില്‍ വരുകയായിരുന്ന ഹംസാഖാന്റെ മുകളിലൂടെ ഉണങ്ങിയ മരകൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. നട്ടെല്ലിനു പരിക്കേറ്റ ഇയാളെ ആറ്റിങ്ങല്‍ വലിയകുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: