മലപ്പുറം: ലീഗിന്റെ തട്ടകം ഉരുക്കു കോട്ടയായി മാറുമെന്ന അവകാശവാദത്തോടെയാണ് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അമിത ആത്മവിശ്വാസത്തിൽ ലീഗുകാർ അഹങ്കാരികളായി മാറിയപ്പോൾ ജനം മറുപടി നൽകി. മലപ്പുറം ജില്ലയിൽ നിന്നുതന്നെ ഉണ്ടായ തിരിച്ചടിയെ അഭിമുഖീകരികാൻ പോലും തേൃത്വത്തിന് കഴിയാതെ വന്നിരിക്കുന്നു.
94 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിൽ ഉള്ളത് അതിൽ വെറും 54 പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്.
കഴിഞ്ഞ തവണ 100 പഞ്ചായത്തിൽ 88 എണ്ണവും ഭരിച്ചത് യുഡിഎഫായിരുന്നു. ഏഴ് നഗരസഭകളുണ്ടായിരുന്ന 2010ൽ ആറിലും വിജയിച്ചത് യുഡിഎഫാണ്. പക്ഷേ ഇന്ന് ജില്ലയിൽ 12 നഗരസഭകളുണ്ട്. അതിൽ ഒൻപതണ്ണെത്തിൽ ഇപ്പോൾ ജയിച്ചിട്ടുണ്ട്. ലീഗിന് വേണ്ടി മാത്രം രൂപീകരിച്ച നഗരസഭയാണ് പരപ്പനങ്ങാടി. പക്ഷേ അവിടെ ആര് ഭരിക്കണമെന്ന് ഇപ്പോൾ തിരുമാനിക്കാനുള്ള അവസരം ബിജെപിക്കാണ്. മലപ്പുറം നഗരസഭയിലും വൻനഷ്ടമാണ് ലീഗിന് സംഭവിച്ചിരിക്കുന്നത് 40ൽ 15 സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. തിരൂർ നഗരസഭയും നേരിയ വ്യത്യാസത്തിന് എൽഡിഎഫിന്റെ കൈവശമായി. പൊന്നാനി, പെരിന്തൽമണ്ണ തുടങ്ങിയ നഗരസഭയിലും വലിയ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ പഞ്ചായത്തായ പോരുരിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. മലയോര മേഖലയിൽ യുഡിഎഫിന് വലിയ തിരിച്ചടിയാണ് കിട്ടിയത്.
ലീഗിന്റെ അഹങ്കാരമാണ് ഈ പരാജയത്തിന് കാരണമെന്ന് കോൺഗ്രസുകാരും പറയുന്നു. കോൺഗ്രസിനെതിരെ പല പഞ്ചായത്തുകളിലും സ്ഥാനാർത്ഥികളെ നിർത്തി ലീഗ് വെല്ലുവിളിക്കുകയായിരുന്നു. ലീഗിന് പൂർണ്ണ പിന്തുണ നൽകിയതാകട്ടെ സിപിഎമ്മും. ഇരുകൂട്ടരെയും തമ്മിൽ തല്ലിച്ച് ലാഭം ഉണ്ടാക്കിയത് ഇടതുപക്ഷമാണ്. മലബാറിലെ യുഡിഎഫിന്റെ ഉരുക്കുകോട്ടയിലാണ് വിള്ളലുണ്ടായിരിക്കുന്നത്. ബിജെപിയുടെ വളർച്ച തടയാൻ മുന്നണി സംവിധാനങ്ങളെ അട്ടിമറിച്ച് നീക്കങ്ങൾ നടത്തിയതും ലീഗിന് തിരിച്ചടിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: