കോഴിക്കോട്: അവിശുദ്ധ സഖ്യത്തിലൂടെ മുന്നണികള്‍ വളര്‍ത്തുന്നത് വര്‍ഗ്ഗീയ ശക്തികളെ. എസ്ഡിപിഐ, പിഡിപി തുടങ്ങിയ വര്‍ഗ്ഗീയ പാര്‍ട്ടികളാണ് കേരളത്തില്‍ ശക്തമാകുന്നത്. കൊല്ലം കോര്‍പ്പറേഷനില്‍ ഒരു സീറ്റിലും ഒമ്പത് മുന്‍സിപ്പല്‍ വാര്‍ഡുകളിലും, 39 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറത്ത് ഒരിടത്തും ഈരാറ്റുപേട്ടയില്‍ നാലിടത്തും എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
പിഡിപി മത്സരിച്ചിടത്ത് ചിലയിടങ്ങളില്‍ വോട്ട് വര്‍ദ്ധിപ്പിച്ചു. തീവ്ര വര്‍ഗ്ഗീയ നിലപാടുകളിലൂടെ പൊതുസമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ഈ കക്ഷികളെ പ്രത്യക്ഷത്തില്‍ സഹായിക്കുകയാണ് മുന്നണികള്‍. കോണ്‍ഗ്രസ്സും സിപിഎമ്മും തങ്ങളുടെ സീറ്റും വോട്ടുംവര്ദ്ധിപ്പിക്കാനായാണ് വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടുന്നത്. എന്നാല്‍ ഇതിലൂടെ ശക്തമാകുന്നത് വര്ഗ്ഗീയകക്ഷികളാണെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: