പാലക്കാട്: ബി ഒ സി റോഡില്‍ പട്ടിക്കര മേല്‍പ്പാലത്തിനു സമീപം ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് സ്ഥാപിച്ചതിനെതിരെ രണ്ടാംദിനവും പ്രതിഷേധം.
രാവിലെ ഷോപ്പ് തുറക്കുന്നതിന് മുമ്പ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധവുമായി വന്നു. കണ്ണിക പരമേശ്വരി ക്ഷേത്രത്തിനും അംഗനവാടിക്കും സമീപമാണ് മദ്യഷോപ്പ് എന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. കൂടാതെ മദ്യഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയാല്‍ കോളനി നിവാസികള്‍ക്ക് സൈ്വര്യ ജീവിതം നഷ്ടപെടുമെന്നും കോളനി നിവാസികള്‍ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ എ എസ് പി ജി പൂങ്കഴലി സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ ബീവറേജ് ഔട്ട്ലൈറ്റ് മാറ്റാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു. പിന്നീട് ഔട്ട്ലൈറ്റ് ഉപരോധിച്ച സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. 12ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. സമരക്കാരെ നീക്കിയതിന് ശേഷം വില്‍പ്പനയും തുടങ്ങി.
ഐ എം എ ജംഗ്ഷനില്‍ സിവില്‍ സ്റ്റേഷന് റോഡിലുണ്ടായിരുന്ന ബീവറേജസ് ഔട്ട്ലെറ്റാണ് ബി ഒ സി റോഡിലെ പഞ്ചമി ലോഡ്ജിനു സമീപത്തേക്ക് മാറ്റിസ്ഥാപിച്ചത്. നഗരസഭ കൗണ്‍സിലര്‍ പി സാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ എത്തിയത്.
ടൗണ്‍ സൗത്ത് സി ഐ ആര് മനോജ്കുമാര്‍, എസ് ഐമാരായ ആര്. സുജിത്ത്കുമാര്‍, ആര് രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹവും സ്ഥലത്തെത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ലൈസന്‍സ് അനുവദിച്ചതു പ്രകാരമാണ് ഔട്ട്ലെറ്റ് തുടങ്ങിയതെന്ന് ഷോപ്പ് അധികൃതര്‍ പറഞ്ഞു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: