കുറച്ച് ദിവസമായി വാര്‍ട്സാപ്പില്‍ ചൊക്കനയെന്ന സ്ഥലത്തെ കുറിച്ചുള്ള വിവരണങ്ങളും കൂടെ മനോഹരമായ ചിത്രങ്ങളും യാത്രാ ഗ്രൂപ്പുകളില്‍ അങ്ങോട്ടുംമിങ്ങോട്ടും ഷെയര്‍ ചെയ്ത്കൊണ്ടിരിക്കുന്നു. ഷെയര്‍ ചെയ്യുന്നവരെല്ലാം ചൊക്കന കണ്ടിട്ടുണ്ടാവുമോ ആവൊ?. എന്തായാലും ഞാന്‍ അങ്ങനെയൊരു സ്ഥലത്തെപ്പറ്റി കേട്ടിട്ടേയുള്ളു. ആങ്ങനെയെങ്കില്‍ അതൊന്ന് കാണണം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ ഞാനും സുഹൃത്തുംകൂടി ചൊക്കന കാണാനിറങ്ങിയത്.
രാവിലെ നാലരമണിക്ക് മൊബൈലിന്റെ അലാറംഅടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്. അഞ്ചരക്ക് വീട്ടില്‍നിന്നും ഇറങ്ങി നേരേ സുഹൃത്തിനേയും കൂട്ടി തൃശൂര്‍ വച്ച്പിടിച്ചു. ജനുവരിമാസം അവസാനമായതു കൊണ്ടാണോ എന്നറിയില്ല ഹൈവേയില്‍ മഞ്ഞും തണുപ്പും കുറവായിരുന്നു. തൃശൂരില്‍ന്നും എറണാകുളം ഹൈവേയില്‍ കൊടകര കോടാലി വഴി ചൊക്കനയിലെത്തി. ആ യാത്ര എന്ന വല്ലാതെ മോഹിപ്പിച്ചു. ഇത് മൂന്നാറും ഊട്ടിയും അല്ല മറിച്ച്….. മ്മടെ തൃശ്ശൂരിലെ ചൊക്കന. പ്രകൃതിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാന്‍… കാഴ്ചകള്‍ തേടി നടന്നപ്പോള്‍ അറിഞ്ഞില്ല മ്മടെ തൃശ്ശൂരില്‍ ഇങ്ങനെയൊരു മനോഹര കാഴ്ചകള്‍ നല്കുന്ന സ്ഥലമുണ്ടെന്ന്.
ചൊക്കനയിലേക്കുള്ള വഴിയില്‍ സുഹൃത്ത് പറഞ്ഞു ഈ വഴി ബന്ദീപൂര്‍ വനത്തിലൂടെ പോകുന്നപോലെയുണ്ടല്ലോ എന്ന്. എനിക്കും തോന്നി. ചിമ്മിനി വന്യജീവി സംരക്ഷണ മേഘലക്ക് കീഴിലുള്ള വനത്തിലൂടെയായിരുന്നു അപ്പോള്‍ ഞങ്ങള്‍ പോയിരുന്നത്. ഹാരിസണ്‍ കമ്പനിയുടെ കീഴിലുള്ള ഹെക്ടര്‍ കണക്കിന് റബ്ബര്‍ എസ്റ്റേറ്റിന്റെ നടുവിലൂടെയാണ് ചൊക്കനിയിലേക്കുള്ള വഴി. വേനല്‍കാലമായതിനാല്‍ റബ്ബര്‍മരത്തിന്റെ ഇലകള്‍ പഴുത്ത് ചുവന്ന നിറത്തില്‍ നില്‍ക്കുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്. റബ്ബര്‍എസ്റ്റേറ്റുകളാല്‍ മനോഹരമായ ആ കാട്ടുവഴിക്കരികിലൂടെ ഒരു കൊച്ചു പുഴയും കടന്ന് പോകുന്നുണ്ട് . ചൊക്കനയിലെ ഗ്രാമവാസികള്‍ക്ക് പുഴമുറിച്ച് കടക്കാന്‍വേണ്ടി മരപ്പലകയാല്‍ ഉണ്ടാകിയ തൂക്കുപാലങ്ങള്‍ കാണാം.തൂക്കുപാലത്തിന് മുകളില്‍നിന്നുമുള്ള കാഴ്ച്ച് ശരിക്കും കുളിരണിയിക്കുന്നതാണ്.
കുറച്ച് നേരം റബ്ബര്‍എസ്റ്റേറ്റിന് നടുവിലൂടെയും തൂക്കുപാലത്തിന് മുകളില്‍കയറിയും ഞങ്ങള്‍ സമയം പോയതറിഞ്ഞില്ല. ചൊക്കനയില്‍ നിന്നും 16 കിലോമീറ്റര്‍ കൂടിയുള്ളു ചിമ്മിനിഡാമിലേക്ക്. ചിമ്മിനി വന്യജീവി സംരക്ഷണ മഘലയായ വനത്തിലൂടെ കുറച്ച് ദൂരം പോയാല്‍ ഡാം കാണാം. അങ്ങോട്ടുള്ള വഴിയില്‍ സ്ഥിരമായി കാട്ടാനകള്‍ ഇറങ്ങാറുണ്ടെന്നും സൂക്ഷിച്ച് പോകണമെന്നും ഗ്രാമവാസികള്‍ ഞങ്ങളോട് പറഞ്ഞു.
ചിമ്മിനി ജലവൈദ്യുത പദ്ദതി , കാട്ടിലൂടെയുള്ള ട്രക്കിങ്ങ് , മെഡിസിനല്‍ ഗാര്ഡന് ബട്ടര്‍ഫ്ലൈ സഫാരി, ബാമ്പു റാഫ്റ്റിങ്ങ്, ഇക്കോഷോപ്പ് മുതലായവ കാണാം ചിമ്മിനി ഡാമില്‍ കെട്ടിനിറുത്തിയ മനോഹരമായ ജലാശയത്തില്‍ കുറച്ച് സമയം ചെലവഴിച്ച് ചിമ്മിനി ഡാമിനോടും ചൊക്കനയെന്ന മനോഹരമായ ഗ്രാമത്തിനോടും യാത്ര പറഞ്ഞു ഞങ്ങള്‍ മടങ്ങി. ചൊക്കന വാര്‍ട്സാപ്പില്‍ ഫോര്‍വേഡ് ചെയുന്ന ഈ സുന്ദരമായ ഇടം ഇനിയും കാണാത്ത സുഹൃത്തുകളോട് എനിക്ക് പറയാനുള്ളത് കേട്ടറിവിനേക്കാളും വായിച്ചറിഞ്ഞതിനേക്കാളും സുന്ദരമാണ് മ്മെടെ ചൊക്കന. നന്ദി തശൂര് ജില്ലക്ക്.
ഇവിടുന്നു തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ഒരു ചിന്ത മാത്രം… ‘ ഈ കാഴ്ചകള്‍ കാണാത്ത മ്മടെ ഒട്ടുമിക്ക തൃശ്ശൂര്‍ക്കാരെയും മലയാളികളെയും ഈ ചൊക്കനയെ പരിചയപ്പെടുത്തുക’ …
കൊടകര – കോടാലി റൂട്ടിലൂടെയും ആമ്പലൂര്‍ – ചിമ്മിനി ഡാം റൂട്ടിലൂടെയും ചൊക്കനയിലേക്ക് എത്താം .
ആമ്പല്ലൂര്‍ – വരന്തരപ്പിളളി – പാലപ്പിളളി – ചൊക്കന.
ചാലക്കുടി യില്‍ നിന്ന് വരുന്നവര്‍
കൊടകര – കോടാലി – വെള്ളിക്കുളങ്ങര – ചൊക്കന.
തൃശൂരില്‍ നിന്ന് വരുന്നവര്‍. പാലപ്പിളളി യില്‍ നിന്ന്
‘ചിമ്മിണി ഡാം ‘ കാണാം പോകാവുന്നത് ആണ്. 10 കിലോമീറ്റര്‍ കാണും.
തിരിച്ചു പാലപ്പിളളി യില്‍ വന്നാല്‍ ശേഷമാണ് ചൊക്കനക്ക് പോകാന്‍ സാധിക്കുകയുള്ളൂ.
ചൊക്കനയില്‍ നിന്ന് വെള്ളിക്കുളങ്ങരയില്‍ എത്തിയാല്‍ ചായ്പ്പന്‍ കുഴി വഴി ചൊക്കാനയില് എത്താം. കോടാലി യില്‍ നിന്ന് തിരിഞ്ഞു നാഗത്താന്‍പാറ – മുനിപാറ യും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: