പാലക്കാട്: മാലിന്യ സംസ്കരണത്തിന് മൂന്‍തൂക്കം നല്‍കികൊണ്ടുള്ള പാലക്കാട് നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. നഗരസഭയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് സെമിനാറുകളും എക്സിബിഷനുകളും സംഘടിപ്പിക്കും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. മുവായിരത്തോളം പൈപ്പ് കമ്പോസ്റ്റുകളും മറ്റും നല്കി.
ഇതില്‍ നിന്നുള്ള കമ്പോസ്റ്റ് ഉപയോഗിക്കുന്നതിന് ഗ്രോ ബാഗ് കിറ്റുകളും നല്‍കിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് നാല് തുമ്പൂര്‍മൊഴി പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂരോഗമിക്കുകയാണ്. പ്ലാസ്റ്റിക് ഷെഡ്ഡിംഗ് യൂണിറ്റിന്റെ ടെണ്ടര്‍ കഴിഞ്ഞു. ബൈപ്പാസ് റോഡിന്റെ ശുചീകരണം ഒരു സ്വകാര്യ കമ്പനി ഏറ്റെടുത്തു. ബൈപ്പാസിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം ചെറിയ പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കും.നഗരസഭാ പരിധിയില്‍ അഞ്ച് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്നും നഗരസഭാ വൈസ്.ചെയര്മാന് സി.കൃഷ്ണകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: