പാലക്കാട്: പാലക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യം വെല്ലുവിളികളും പരിഹാരവും എന്നവിഷയത്തില്‍ സെമിനാറും മൂന്നുദിവസത്തെ മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് നഗരസഭാ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ അറയിച്ചു.
ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന സെമിനാര്‍ മന്ത്രി എ.കെ.ബാലനും എക്സിബിഷന് സ്റ്റാള്‍ ഷാഫി പറമ്പില്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അധ്യക്ഷത വഹിക്കും.
സെമിനാറില്‍ ഡോ.മനോജ് (പെലിക്കണ്‍ ഫൗണ്ടേഷന്), ഡോ.ഫ്രാന്‍സിസ് സേവ്യര്‍,ഡോ.ഗിരിജ(തൃശൂര്‍ കാര്‍ഷികസര്‍വ്വകലാശാല), എം.ദിലീപ്കുമാര്(കെഎസ്പിസിബി), പ്രൊഫ.മുസ്തഫ(ഐആര്‍ടിസി) എന്നിവര്‍ ക്ലാസ്സെടുക്കും.
ഇന്നു മുതല്‍ 10 വരെ നടക്കുന്ന എക്സിബിഷനില്‍ ഉറവിട മാലിന്യ സംസ്കരണം,ദ്രവ്യ മാലിന്യ സംസ്കരണം, പേപ്പര്‍ ബാഗുകള്‍, ബയോ ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍, മെന്‍സ്ട്രുവല്‍ കപ്പുകള്‍, ഇന്‍സിനേറ്റര്‍, ബയോബിന്‍ ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലധികം സ്റ്റാളുകള്‍ ഉണ്ടാവും. രാവിലെ 10 മുതല്‍ രാത്രി ഏഴുവരെയാണ് പ്രദര്‍ശനം.
പത്രസമ്മേളനത്തില്‍ നഗരസഭാ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് വി.എ. സുള്‍ഫിക്കര്‍ , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം.സുനില്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബേബി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ.ബുദ്ധരാജ്,കൗണ്‍സിലര്‍ അബ്ദുള്‍ ഷുക്കൂര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: