മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് മേഖലിയിലെ കുളങ്ങള്‍, കിണറുകള്‍, പുഴകള്‍, തോടുകള്‍ എന്നിവയില്‍ ഇ-കോളി ബാക്ടീരിയയുടെ അളവ് അധികമായതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍.
മനുഷ്യരുടെയും ജന്തുക്കളുടെയും വിസര്‍ജ്ജ്യം ഒഴുകുന്ന ഭാഗത്തുള്ള കുടിവെള്ള സ്രോതസ്സുകളില്‍ കൂടിയാണ് ഈ രോഗാണുക്കള്‍ എത്തിപ്പെടുന്നത്. കുടിവെള്ളം അത്രക്കും മലിനമാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.
ഏറ്റവും അപകടകാരികളായ വിബ്രിയോ ബാക്ടീരിയകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടോംവര്‍ഗീസ്, കെ.സുരേഷ് എന്നിവര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് കുടിവെള്ള വിതരണത്തില്‍ ഇത്തരം ബാക്ടീരിയകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും ക്ലോറിനേഷനിലൂടെ ഇവയെ ഇല്ലായ്മ ചെയ്യുമെന്നും അറിയിച്ചു.
ജനങ്ങള്‍ക്ക് ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും ബാക്ടീരിയകള്‍ അപകടകാരികളല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: