പാലക്കാട്: പുതുതായി ആരംഭിച്ച എറണാകുളം- രാമേശ്വരം, പൂനെ-തിരുനല്‍വേലി ട്രെയിനുകള്‍ക്ക് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ ആവേശോജ്ജ്വല സ്വീകരണം.
ആലുവ,തൃശൂര്‍, പാലക്കാട് ജംഗ്ഷന് വഴി രാത്രി എട്ടരക്ക് ടൗണ്‍ സ്റ്റേഷനില്‍ എത്തിയ ട്രെയിനിനും, പൂനെയില്‍ നിന്നാരംഭിച്ച് തിരുനല്‍വേലി എസി എക്സ്പ്രസിനും പാലക്കാട് നഗരസഭാ ഭരണസമിതിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്.
വിവിധ സംഘടനകളുടെ നിവേദനത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി,കേന്ദ്ര റെയില്‍വേ മന്ത്രി,ജനറല്‍ മാനേജര്‍, ഡിആര്‍എം എന്നിവരിടപെട്ടാണ് ട്രെയിനുകള്‍ക്ക് ടൗണില്‍ സ്റ്റോപ്പ് അനുവദിച്ചത്.
പാലക്കാട് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍ വി.നടേശന് ഇക്കാര്യം ഉന്നയിക്കുകയും തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു. ശൈവ വെള്ളാള സര്‍വീസ് സൊസൈറ്റി,ബിഡിജെഎസ്, എന്‍ജിഒ സംഘ് എന്നിവരും നിവേദനം നല്‍കിയിരുന്നു.
നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനും, ബിജെപി ജില്ലാ വൈസ്.പ്രസിഡന്റ് പി.ഭാസിയും ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.നടേശന് അധ്യക്ഷതവഹിച്ചു.
പൂജാരി പ്രേമന്റെ നേതൃത്വത്തില്‍ പൂജയും ആരതിയും ഉഴിഞ്ഞു. 11 നാളികേരം വീതം ട്രെയിനിനു മുന്നില്‍ ഉടച്ചാണ് സ്വീകരിച്ചത്. ട്രെയിനുകളില്‍ തോരണം കെട്ടി അലങ്കരിച്ചു. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.ലോക്കോ പൈലറ്റുമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
കൗണ്‍സിലര്‍മാരായ ജയന്തി രാമനാഥന്, പ്രസന്ന നാരായണന്, എസ്.ഗംഗ, കെ.സുമതി, കെ.ജയേഷ്,.കെ.ദിവ്യ, ടി.എസ്.മീനാക്ഷി, എസ്.പി.അച്യുതാനന്ദന്, വി.ശാന്തി, എം.ഹരിപ്രസാദ്, ജി.പ്രഭാകരന്, അനീഷ് മുരുകന്, എ.സടഗോപാലന്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജന.സെക്ര.പി.സിന്ധു രാജന്, ജി.ഷണ്മുഖന്, ഗസാല സര്‍ഫുദീന്‍, ഡോ.അന്‍വറുദീന്‍,ടി.വിജയന്, പുത്തൂര്‍ രാധാകൃഷ്ണന്, എസ്.ബദരീനാഥ്, കിണാവല്ലൂര്‍ ശശിധരന്,പി.ഉണ്ണികൃഷ്ണന്,എ.നാരായണന്‍കുട്ടി,ശെല്‍വി നഗര്‍ ദാസന്,വി.സുരേഷ്.അച്യുതാനന്ദന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
രാമേശ്വരം ട്രെയിന്‍ പ്രത്യേക പൂജകള്‍ക്കുശേഷം 8.35ന് പുറപ്പെട്ടു. പൊള്ളാച്ചി, ഉദുമല്‍പേട്ട, പഴനി, ദിണ്ടിഗല്‍, മധുര, മാനാമധുര, രാമനാഥപുരം എന്നീ സ്റ്റോപ്പുകള്‍ താണ്ടി രാമേശ്വരത്തെത്തുന്ന ട്രെയിന്‍ രാത്രി പത്തിന് തിരിച്ച് രാവിലെ എറണാകുളത്തെത്തും.
പൂനെ-തിരുനല്‍വേലി എക്സ്പ്രസ് 6.52ന് ടൗണ്റെയില്വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് പൊള്ളാച്ചി, ഉദുമല്‍പേട്ട, പഴണി,ദിണ്ടിക്കല്‍, മധുര വഴി തിരുന്നല്‍വേലിയില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: