വാളയാര്‍ : പൊതുഖജനാവിലേക്കു പ്രതിവര്‍ഷം കോടികള്‍ വരുമാനം നല്കുന്ന അതിര്‍ത്തി ചെക്പോസ്റ്റുകള്‍ രാത്രി കൂരിരുട്ടില്‍.
അധികൃതര്‍ കണ്ണടച്ചമട്ടില് വാണിജ്യ നികുതി ചെക് പോസ്റ്റും പരിസരവും ഇരുട്ടിലാണ്. എ-ബി ബ്ലോക്കുകളിലേക്കുള്ള വഴി തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. മൊബൈല്‍ ഫോണി്ന്റെ വെളിച്ചമാണ് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരുടെയും ചരക്കുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയും ആശ്രയം. പ്രധാന കവാടത്തിലെയും ചെക് പോസ്റ്റിനു ചുറ്റിലെയും തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി.
എ-ബി ബ്ലോക്കിനു പിന്നിലുള്ള ഹൈമാസ്റ്റ് വിളക്കും മിഴിയടഞ്ഞ നോക്കുകുത്തിയാണ്. ഇവയില്‍ ചിലത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഒരാഴ്ചത്തെ ആയുസ്സു മാത്രമാണുണ്ടായത്.
ഔട്ട് പോസ്റ്റും സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്ന ആര്‍ടിഒ ചെക് പോസ്റ്റും എക് സൈസ് ചെക്പോസ്റ്റ് പരിസരവും ഇരുട്ടിലാണ്. ഔട്ട് ചെക്പോസ്റ്റിലെ പ്രധാന കവാടത്തിലെ വെളിച്ചക്കുറവ് പലപ്പോഴും അപകടത്തിനും വഴിയൊരുക്കും.
വകുപ്പ് മന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷവും അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. അപകടങ്ങള്‍ പതിവാകുമ്പോഴും വിവിധ വകുപ്പുകള്‍ പരസ്പരം പഴിചാരുന്നതല്ലാതെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കടലാസിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: