കേരളശ്ശേരി : യുവമോര്‍ച്ച കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോസ്റ്റല്‍ അക്കൗണ്ട് ഓപ്പണിങ്ങ് ക്യാമ്പ് നടത്തി.
കേരളശ്ശേരി പോസ്റ്റ് ഓഫീസുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് ബിജെപി മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ബി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി പി.രാജീവ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എ.ബിദിന്‍, വി.സി.ബാലകൃഷ്ണന്, എം.പി.രാമകൃഷ്ണന്, മോഹനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: