മലപ്പുറം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തിനും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമേറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് എന്‍ടിയു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലമുരളീകൃഷ്ണന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ എ.ബാലകൃഷ്ണന്, വി.ഉണ്ണികൃഷ്ണന്, സി.ജീജാഭായ്, എന്‍.സത്യഭാമ, കെ.വിവേകാനന്ദന് എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി.ടി.പ്രദീപ് സ്വാഗതവും ട്രഷറര്‍ കെ.ഇ.ദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: