.
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് പനവല്ലി – താഴെ എമ്മടി ആനകളുടെ വിഹാര കേന്ദ്രമായി മാറുകയാണ്.പുഴയിൽ നിന്നും വെള്ളംകുടിക്കനെതുന്ന കാട്ടാനകള്‍ ദാഹം തീർത്ത് തൊട്ടടുത്ത തോട്ടങ്ങളിൽ കയറി തെങ്ങുംകവുങ്ങും ഒടിച്ച് കളഞ്ഞ് കൃഷിക്കാർക്ക് കനത്ത നഷ്ടം വരുത്തി വയ്ക്കുന്നു.കഴിഞ്ഞ 26ാം തിയതി എമ്മടിപുഴയോരത്ത് താമസിക്കുന്ന സോമന്റെ പറമ്പിലെ തെങ്ങും കവുങ്ങും ഒടിച്ച് കളഞ്ഞു. തടത്തിൽപൈലിയുടെ കായ്ക്കുന്ന നാല് തെങ്ങുകള്‍ നശിപ്പിച്ചു.കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന ജനങ്ങളുടെ മുറവിളി കണക്കിലെടുത്താണ് ഫോറസ്റ്റ് ഡിപാർട്ട്മെൻറിന്റെ ഫെൻസിംങ്ങ് നടത്തിയത്.. നോർത്ത് വയനാട് ഡിവിഷനിലെ തോൽപെട്ടി വൈൽഡ് ലൈഫിലുമായി കഴിഞ്ഞ അഞ്ച് വർഷ ത്തിനുള്ളിൽ 28, 43,000 രൂപയുടെഷോക്ക് ഫെൻസിംങ്ങാണ് വന്നാതിർത്തികളിൽ കർഷക സംരക്ഷണത്തിനായി സ്ഥാപിച്ചത്.നിലവാരം കുറഞ്ഞ കണക്ഷനിൽ നൽകുന്ന
ചാർജറാണ് വനം വകുപിന്റെ പക്കലുള്ളത്.9 ‘6 ചാർജ് കാണി ക്കുന്നുണ്ട
ങ്കിലും ഇതിലും താഴ്ന്ന നിലയിലുള്ളവൈദ്യുതിയാണ് കമ്പിയിൽ പ്രവഹിക്കുന്നത്ഇതിനാലാണ് അനയും കാട്ട്പോത്തുകളും കമ്പി ചവിട്ടി പൊളിക്കുന്നത്. കഷകരുടെ അതിർത്തി കളിൽ സ്ഥാപിക്കന്ന സോളാർ ഫെൻ സിംങ്ങ് ഇവര്‍ക്ക് ഉപകരിക്കുന്നില്ലെന്നു അറിഞ്ഞിട്ടും ഇടനില കാർക്കും വനം ഉദ്യോഗസ്ഥർക്കും അവിശ്വത്തിന് കമ്മിഷനും ലഭിക്കുന്നുണ്ട് .പരിഹാരമല്ലെന്നറിഞ്ഞിട്ടും വീണ്ടും ഇതിന് വേണ്ടി ലക്ഷങ്ങൾ പാഴാക്കുന്നതായും ആരോപണ മുണ്ട് .വന്യമൃഗശല്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഫോറസ്റ്റ് ഓഫിസ്ഉപരോധം ഉൾപെടെ സമര പരിപാടി ക്കൊരുങ്ങുകയാണ് കർഷകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: