കണ്ണൂര്‍: ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീ നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന് ദയാല്‍ ഉപാധ്യായ-ഗ്രാമീണ്‍ കൗശല്യ യോജനയില്‍ റീട്ടെയില്‍ സെയില്‍സ് കോഴ്സില്‍ അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി മുതല്‍ വിദ്യാഭ്യാസ യോഗ്യതയുളള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസത്തെ കോഴ്സിന് യാത്രാ ചെലവ്, യൂണിഫോം മറ്റു പഠന സാമഗ്രികള്‍ തുടങ്ങിയവ സൗജന്യമാണ്. ബിപിഎല്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴില്‍ കാര്‍ഡ് ഉളളവര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് അവസരം. എസ് സി/എസ് ടി/ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 6000 രൂപ നിരക്കില്‍ ജോലി ലഭ്യമാക്കും. താല്പര്യമുളളവര് കൊയിലി ആശുപത്രിക്ക് സമീപമുളള സെന്റം ഡിഡിയു-ജികെവൈ പരിശീലന കേന്ദ്രത്തില്‍ ഇന്ന് നടക്കുന്ന രജിസ്ട്രേഷനില്‍ നേരിട്ട് പങ്കെടുക്കണം. ഫോണ്‍: 9746550282, 7994707040.
പ്രതികരിക്കാൻ ഇവിടെ എഴുതുക: