പാലക്കാട് : മൃദൂലവാസനകള്ക്കു പകരം അധമവാസനകള്‍ മനുഷ്യമനസ്സില്‍ കുടിയേറുന്നതാണ് ഇന്ന് വര്‍ദ്ധിച്ചു വരുന്ന ശിശുപീഡനങ്ങളുടെ പ്രധാന കാരണമെന്ന് പ്രശസ്ത നിരൂപകന് ആഷാമേനോന് അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമത്തിനെതിരെ കഞ്ചിക്കോട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജനകീയകൂട്ടായ്മയും സാംസ്ക്കാരിക സംഗമവും ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്‍പേര്‍സണ്‍ പ്രമീള ശശിധരന് അധ്യക്ഷത വഹിച്ചു.
സ്ത്രിപുരുഷ പാരസ്പര്യം നിഷേധിക്കപ്പെടുന്ന ഇക്കാലത്ത് മുതിര്‍ന്നവര്‍ക്ക് ശുദ്ധീതകരണം നടത്തേണ്ടകാലം അതിക്രമിച്ചിരുക്കുയാണ്. സവിശേഷബുദ്ധിയുണ്ടെന്നവാകശപ്പെടുന്ന മനുഷ്യന് മൃഗത്തിന്റെ വിവേചനം പോലുമില്ല. കൂട്ടുകുടുംബ വ്യവസ്ഥിതി അണുകുടുംബത്തിലേക്ക് മാറിയതോടെ സ്നേഹിക്കുന്നവരുടെയും, സ്നേഹിക്കപ്പെടുന്നവരുടെയും എണ്ണവും കുറയുകയാണ്. കുട്ടികളോടൊപ്പം മുതിര്‍ന്നവരെയും പ്രബുദ്ധരാക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. സാങ്കേതിക വിദ്യ വളരുമ്പോള്‍ അതിനെ ദുരുപയോഗം ചെയ്യുന്ന പ്രവണതയും വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ട്ി.കുടുംബങ്ങളില്‍ സാത്വിക പ്രതിരോധശേഷി വളര്‍ത്തിയെടുക്കുകയാണ് പ്രധാനമാര്‍ഗങ്ങളില്‍ ഒന്നെന്ന് പ്രമീളശശിധരന്‍ പറഞ്ഞു.
ഭാരതീയ സംസ്ക്കാരത്തിന്റെ പ്രധാനഅംശങ്ങള് തിരിച്ചുകൊണ്ടു വരികയാണ് ഇന്നു വേണ്ടത് അവര്‍ പറഞ്ഞു. നാടകകൃത്ത് കാളിദാസ് പുതുമന, സംഗീതജ്ഞന് മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ.പി.മുരളി, സോമന് കുറുപ്പത്ത്, ബാലഗോകുലം സംസ്ഥാനപ്രസിഡന്റ് കെ.പി.ബാബുരാജ്, ജില്ലാ പ്രസ്ിഡന്റെ വി.പി.വേണുഗോപാലമേനോന്, സെക്രട്ടറി ബാലസുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: