കല്‍പ്പറ്റ : വയനാട്ടിലെ പീഡനങ്ങള്‍ സംബന്ധിച്ച് മജിസ്റ്റീരിയല്‍
അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് .
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംസ്ഥാനത്ത് നടക്കുന്ന
അതിക്രമങ്ങള്‍ക്കെതിരെ ബിജെപി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ഏകദിന
ഉപവാസത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
കേരളത്തില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് സമാനമായുള്ള
അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. സര്‍ക്കാരിനെയും പോലീസിനെയും
വിശ്വസിക്കാനാവില്ല. യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന്
ഇരയായത് നിസ്സാരവല്‍ക്കരിക്കരുത്. പതിനെട്ട് ദിവസം കഴിഞ്ഞാണ് പ്രതികളുടെ
തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്. തുടക്കംമുതല്‍ പോലീസ് കേസ്
ഒതുക്കിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വയനാട്ടില്‍നിന്ന്
അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷം യത്തീംഖാനയിലെ ടെറസ്സില്‍നിന്ന്
വീണുമരിച്ച പെണ്‍കുട്ടിയുടെ മാതാവ് ജമീലയുടെ പരാതി ഗൗരവത്തിലെടുക്കണം.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇന്നവര്‍ പറയുന്നു. കേരളാ പോലീസ്
കേസ് അന്വേഷിച്ചാല്‍ എങ്ങുമെത്തുകയില്ല. ലോ അക്കാദമി വിഷയത്തിലും
കേരളത്തിലെ മറ്റ് പീഡനസംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യുകമാത്രമാണ്
പോലീസ് ചെയ്തിട്ടുള്ളത്. അന്വേഷണവുമില്ല, പ്രതികളുമില്ല. കേരളത്തില്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 175000 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തു. 3800 സ്ത്രീപീഡനം, 6000 പട്ടികജാതി പീഡനം എന്നിങ്ങനെ പോകും. 2016
നേക്കാള്‍ 67000 കേസുകള്‍ കൂടുതല്‍. ഇത് ഇടതുപക്ഷത്തിന്റെ സംഭാവനയാണ്.
വടക്കേ ഇന്ത്യയിലെ ചെറിയ കാര്യങ്ങള്‍ ചൂണ്ടികാട്ടി പാര്‍ലമെന്റ്
സ്തംഭിപ്പിക്കുന്നവര്‍ കേരളത്തിലെ 1800 പട്ടികജാതി-പട്ടികവര്‍ഗ്ഗ
പീഡനങ്ങളെകുറിച്ച് മിണ്ടുന്നില്ല. അനിഷ്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ ആദ്യം
ഓടിയെത്തുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് ജനങ്ങള്‍ നല്കിയ അംഗീകാരമാണ്
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളെന്നും അദ്ദേഹം പറഞ്ഞു. ദാദ്രിയില്‍
പിറ്റേന്ന് കേന്ദ്രമന്ത്രി എത്തി. പുറ്റിങ്ങലില്‍ പ്രധാനമന്ത്രി തന്നെ
എത്തി. കേരളത്തിലെ പീഡനസംഭവങ്ങളില്‍ എത്തിപ്പെടാന്‍ എല്‍ഡിഎഫിന്
ഭയമാണെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: