തൃശൂര്‍: സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ കാതലായ മാറ്റം വരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്വാശ്രയ കേളോജ് എംപ്ലോയീസ് സംഘ് തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഎംഎസ് സംസ്ഥാനസമിതി അംഗം ടി.സി സേതുമാധവന് ആവശ്യപ്പെട്ടു.
മാള ഫ്ളവര്‍ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ ബിഎംഎസ് ജില്ല ജോയിന്റ് സെക്രട്ടറി കെ.വി വിനോദ് അധ്യക്ഷത വഹിച്ചു. പി.കെ ഗോപിദാസ്, എ.സി കൃഷ്ണന്, കെ.ജി അനില്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍- എ.സി കൃഷ്ണന് (പ്രസി), പി.കെ തിലകന്, പി.ജെ ജെയ്സണ്‍, സി.ടി ഷാജു, സുധ രാജു (വൈ.പ്രസി). ടി.സി സേതുമാധവന് (ജന.സെക്ര). പി.കെ ഗോപിദാസ്, പി.കെ അനില്‍കുമാര്‍, ദിലേഷ്, അസിം (ജോ.സെക്ര). രമേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: