തൃശൂര്‍ : ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണം അവിഹിതമായ മാര്‍ഗത്തിലൂടെ പിടിച്ചെടുക്കാനുള്ള നീക്കം സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു. കോഫീബോര്‍ഡ് ഓഫീസിനു മുന്നില്‍ ജീവനക്കാര്‍ നടത്തുന്ന ഉപരോധ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നാഗേഷ്.
കോഫീ ബോര്‍ഡിന്റെ നിലവിലിരിക്കുന്ന ഭരണഘടന അട്ടിമറിച്ചാണ് സിപിഎം നേതൃത്വം അത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഈ നീക്കം കോഫി ഹൗസിനെ തകര്‍ക്കും. ഭൂരിപക്ഷ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ടത് ന്യായീകരിക്കാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കുകയാണ്. ജീവനക്കാരുടെ സമരത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് നാഗേഷ് പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണനും ഉപരോധ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. അഡിമിനിസ്ട്രേറ്റര് ഭരണത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: