മാനന്തവാടി: ജലദിനത്തിൽ കിളികൾക്കും ഉറുമ്പുകൾക്കും ജീവജലമൊരുക്കി ഒരു കൂട്ടം വിദ്യാർത്ഥികൾ മാതൃകയായി വഞ്ഞോട് എ.യു.പി.സ്കൂൾ വിദ്യാർത്ഥികളാണ് ജലദിനത്തിൽ വേറിട്ട പ്രവർത്തനം നടത്തിയത്. എല്ലാവരും ഭൂമിയുടെ അവകാശികളാണന്ന സാക്ഷരത നൽകുന്ന തോടൊപ്പം പ്രകൃതി വിഭവങ്ങൾ നീതി പൂർവകമായി പങ്ക് വെക്കാനുമുള്ള സന്ദേശം കുട്ടികളിലെത്തിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം’ സ്കൂൾ പരിസ്ഥിതി ക്ലബ്ബാണ് കിളികൾക്ക് ഒരു കുടിനീര് പദ്ധതി സംഘടിപ്പിച്ചത്.ഗായകനും കൗൺസിലറുമായ വെള്ളമുണ്ട എസ്.ഐ. കെ.അജിത് ഉദ്ഘാടനം ചെയ്തു.സി.കെ.ഉഷാദേവി അധ്യക്ഷത വഹിച്ചു.’ പരിസ്ഥിതി ക്ലബ്ബ് കൺവീനർ എൻ.പി.സുബൈർ, സി.വി.രഘുനാഥൻ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: