മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തിന്റെ ഭാഗമായി പ്രചരണ കമ്മിറ്റി തയ്യാറാക്കിയ കലണ്ടർ നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് മുൻ ആഘോഷ കമ്മിറ്റി സെക്രട്ടറി പി.എൻ.ജ്യോതി പ്രസാദിന് നൽകി പ്രകാശനം ചെയ്തു. പ്രചരണ കമ്മിറ്റി ചെയർമാൻ ഏ.എം.നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ഏച്ചേം ഗോപി ,എക്സിക്യുട്ടീവ് ഓഫീസർ കെ.വി.നാരായണൻ നമ്പൂതിരി ആഘോഷ കമ്മിറ്റി ഭാരവാഹികളായ കമ്മനമോഹനൻ, പി.വി.സുരേന്ദ്രൻ, അഡ്വ.ശ്രീകാന്ത് പട്ടയൻ, സന്തോഷ് ജി.നായർ, രജീഷ് , സജിത്ത് എന്നിവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: