മുളങ്കുന്നത്തുകാവ്: കൊടിയ ചൂടില്‍ വെന്തുരുകി കുട്ടികളും രോഗികളും. മെഡിക്കല്‍കോളജ് ആശുപത്രി ഒ പി ബ്ലോക്കിലാണ് ഈ അവസ്ഥ. ഫാന്‍ സൗകര്യം ഇല്ലാത്താണ് ഇതിന് കാരണം. ദിനം പ്രതി ആയിരകണക്കിനെ രോഗികളാണ് ഒ.പി ടിക്കറ്റ് എടുക്കാന്‍ എത്തുന്നത്. ഒ പി ടിക്കറ്റുകള്‍ വിതരണം ആരംഭിക്കുന്നതിന് മുമ്പ് രാവിലെ ഏഴിന് തന്നെ രോഗികള്‍ എത്തിതുടങ്ങിയിരിക്കും. മണിക്കൂറുകളോളം ക്യൂ നിന്നാണ് ഒ പി ടിക്കറ്റ് എടുക്കുന്നത്.
എട്ട് ഫാനുകള്‍ ഈ ബ്ലോക്കില്‍ സഥാപിച്ചിട്ടുണ്ടങ്കിലും നാളുകളായി ഇവ പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ തന്നെയാണ് സീലുകള്‍ വെയ്ക്കുന്ന സഥലവും. ബിപിഎല്‍, ആര്‍എസ് ബിവൈ, എപിഎല്‍, ഗര്‍ഭിണികള്‍, തലോലം എന്നീ പദ്ധതികള്‍ക്കും രജിസട്രേഷന് ഇവിടെ തന്നെയെത്തണം. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ ഏറേനേരം കാത്തു നില്ക്കുമ്പോള് ചൂടിന്റെ കാഠിന്യംമൂലം കുട്ടികള്‍ വാവിട്ട് കരുയുന്ന കാഴ്ച നിത്യസംഭവമാണ്. മുതിര്‍ന്നവരുടെയും അവസഥ മറിച്ചല്ല. ആവശ്യമായ ഫാനുകള്‍ സഥാപിക്കണമെന്നുള്ള ആവശ്യം ഇതിനാല്‍ ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: