കൂറ്റനാട് : , മെമ്പര്‍ ആരീഫ് ഫുട്ബോള്‍ ഗ്രൗണ്ടിലാണ് കാത്തിരിക്കുക.മാര്‍ച്ച് മാസം തുടങ്ങിയതുമുതല്‍ ആനക്കര പഞ്ചായത്തിലെ ആറാം വാര്‍ഡ് മെമ്പര്‍ ആരീഫ് നാലകത്ത് തിരക്കിലാണ്.വളളുവനാട്ടില്‍ കാല്‍പ്പന്തുകളി തുടങ്ങിയതാണ് തിരക്കേറാന്‍ കാരണമായത്.മെമ്പര്‍ എന്നതിലുപരി നല്ലൊരു ഫുട്ബോളറും റഫറിയുമാണ്.വര്‍ഷങ്ങളായി ഫുട്ബോള്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരീഫ് നാട്ടുകാരെ സേവിക്കുന്നതിന് പുറമെ ഈ മേഖലയിലെ ഫുട്ബോള്‍ പവളര്ച്ചയ്ക്കുവേണ്ടിയും രംഗത്തുണ്ട്. കൂടല്ലൂര്‍ നാലകത്ത് അബ്ദുള്‍ മജീദ് ഫാത്തിമകുട്ടി ദമ്പതികളുടെ മകനാണ്. ആനക്കരയില്‍ നടക്കുന്ന രാത്രികാല സെവന്‍സ് ഫുട്ബോള്‍ മത്സരം നിയന്ത്രിക്കുന്നത് ആനക്കര പഞ്ചായത്തിലെ യു.ഡി.എഫ് മെമ്പര്‍ കൂടിയായ ആരീഫാണ്.അഞ്ചാം ക്ലാസ് മുതല്‍ ഫുട്ബോള്‍ കളിച്ചു തുടങ്ങിയത് ആരീഫ് പിന്നീട് ഇതില്‍ നിന്ന് മാറി നിന്നിട്ടില്ല.കുമരനല്ലൂര്‍ സന്തോഷ് ക്ലബ്ബിന് വേണ്ടി നാല് വര്‍ഷം ജില്ലാ ലീഗിലും കോഴിക്കോട് ജില്ലാ ലീഗില്‍ മൂന്ന് വര്‍ഷവും കളിച്ചു. കൂടല്ലൂര്‍ ഫിഫ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ കളിക്കാരന് കൂടിയായിരുന്നു. ഇപ്പോള്‍ കളിക്കാരെ നിയന്ത്രിക്കുകമാത്രമല്ല വേണ്ടിവന്നാല്‍ കളിക്കാരനായും രംഗത്തുണ്ടാകും.കോള്ക്കീപ്പറുടെ കാവല്‍ക്കാരനായി വിംഗ് ബാക്ക് സ്റ്റോപ്പറായി കളിച്ചിരുന്നു ആരീഫിന് ഇപ്പോള്‍ തിരക്കുകള്‍ക്കിടയില്‍ കളിക്കാനുളള നേരമില്ലന്നുമാത്രം എന്നാലും കൂടല്ലൂരില്‍ ഫുട്ബോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് പരിശീലനം നല്കാന് ആരീഫ് രംംഗത്തുണ്ട്.ആനക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആരീഫ് ഈ മേഖലയില്‍ കോണ്ഡഗ്രസ്,യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു സമരങ്ങളിലും മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്നു.ഇപ്പോള്‍ മെമ്പര്‍ മാത്രമല്ല സജീവ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലാണങ്കിലും രാഷ്ട്രീയം രാഷ്ട്രീയമായി കാണാനും വാര്‍ഡിന്റെ വികസനത്തില്‍ രാഷ്ട്രിയ മാറ്റിവെച്ച് ഈ യുവ മെമ്പര്‍ രംഗത്തുണ്ട്.ഭാര്യ ആസിബ.മക്കള്‍,ഹാമിദ് സിനാന്,അഹിയദ് സിയാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: