വെള്ളമുണ്ട: പി.എം. എ .വൈ . പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വീടുകളുടെ പ്രവര്‍ത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി നിര്‍വ്വഹിച്ചു. വെള്ളമുണ്ട പഞ്ചായത്ത് 20 ാം വാര്‍ഡ് നാരോക്കടവ് ഇന്ദിരയുടെ വീടിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ബ്ലാക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.സി. മൈമൂന അധ്യക്ഷത വഹിച്ചു . വാര്‍ഡ് മെമ്പര്‍ ചാക്കോ വണ്ടന്‍കുഴി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്തോസ് ജോസഫ് ,എം. കെ. രാഘവന് നായര്‍, ഐ.സി. ജോസ്, വി.വി. ബാലന്, ഹൗസിംഗ് ഓഫീസര്‍ കരീം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: