കല്പറ്റ: മാപ്പിള കല അക്കാദമിയുടെ എം.എ. കൽപ്പറ്റ പുരസ്കാര വിതരണത്തിന്റെയും സാംസ്കാരിക സദസ്സിന്റെയും നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ഏപ്രിൽ 14ന് കമ്പളക്കാട് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി അഖില വയനാട് മാപ്പിളപാട്ട് മത്സരവും മാപ്പിള കല ആസ്വാദന സദസ്സും സംഘടിപ്പിക്കും.സാമൂഹിക- സാംസ്കാരിക – കല മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.ചടങ്ങിൽ മാപ്പിള കല- സാഹിത്യ – സാമൂഹ്യ മേഖലകളിലെ പ്രമുഖരെ ആദരിക്കും.
മാപ്പിള കല അക്കാദമി ജില്ലാ ചാപ്റ്റർ പ്രസിഡന്റ് സലാം നീലിക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കോഓർഡിനേറ്റർ കെ.എച്.ജെറീഷ് , സെക്രട്ടറി എം.അബ്ദുല്ല മാസ്റ്റർ, വി.പി.യൂസഫ്, വി.എസ്.സിദ്ധിഖ്, ഗഫൂർ കാട്ടി, നൂരിഷ സി.എച്, ഷബീർ എൻ.കെ, യു.സി.മുഹമ്മദ് കുട്ടി, എ.റഹ്മാൻ, ജൗഹർ പി.എം എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: