മഞ്ചേരി: വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യബോധമുള്ള വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂട നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മഞ്ചേരി മേലാക്കം കാളികാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഹിന്ദുഐക്യവേദി ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ബംഗാളിലെ ആര്‍എസ്എസ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞത് മൂല്യബോധമുള്ള വിദ്യാഭ്യാസത്തോടുള്ള അസഹിഷ്ണുതയുടെ ഫലമായിട്ടാണ്. ആര്‍എസ്എസ് നടത്തുന്ന വിദ്യാലയങ്ങളില്‍ മതവര്‍ഗീയത പഠിപ്പിക്കുന്നുയെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. എന്നാല്‍ ഭഗവത്ഗീത പഠിക്കുന്നത് എങ്ങനെ വര്‍ഗീയതയാകും, ടീച്ചര്‍ ചോദിച്ചു. മൂല്യധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ദേശീയഭാവം വരുമെന്ന തിരിച്ചറിവാണ് ഇത്തരം വിലക്കുകള്‍ക്ക് ആധാരം. അടിമത്തഭാവം അവസാനിപ്പിക്കാതെ ഹിന്ദുക്കള്‍ക്ക് ഒരിക്കലും ഉയരാനാകില്ല. ആത്മാഭിമാനവും ആത്മാര്‍പ്പണവും ഉണ്ടായാല്‍ മാത്രമേ വളരാന്‍ കഴിയൂ. എല്ലാ വിശ്വാസങ്ങളും സമന്വയിക്കുന്ന, എല്ലാവര്ക്കും തുല്യനീതിയും അവകാശവുമുള്ള ഒരു രാജ്യമാണ് ഹൈന്ദവ സമൂഹം ആഗ്രഹിക്കുന്നത്. ആളുകള്‍ക്കിടയില്‍ വിഭാഗീതയ സൃഷ്ടിച്ച് അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.വി.രാമന് അദ്ധ്യക്ഷനായി. സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദ്, സംസ്ഥാന സമിതിയംഗം എം.എസ്.നാരായണന്, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് സൗദാമിനി, ജില്ലാ വര്‍ക്കിംങ് പ്രസിഡന്റ് ശ്രീനാഥ് പുതുമന, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ശശി, ജില്ലാ സംഘടനാ സെക്രട്ടറി സി.ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: