തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ നടമാടിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളില്‍ ഹിന്ദുഐക്യവേദി ജില്ലാകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളേജില്‍ നടക്കുന്ന വിദ്യാര്‍ത്ഥികളുടെ ഗുണ്ടാവിളയാട്ടത്തില്‍ ദേവസ്വം കര്‍ശന നടപടിയെടുക്കണം.
സാംസ്കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയായിരുന്ന കോളേജ് ഇന്ന് അരാജകത്വത്തിന്റെ പിടിയിലമര്‍ന്ന്, മാതാപിതാക്കള്‍ കുട്ടികളെ അയക്കാന്‍ പോലും ഭയക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
വിദ്യാര്‍ത്ഥി യൂണിയന്റെ മറവില്‍ ആയുധപുരയാക്കിയിരിക്കുന്ന എസ്എഫ്ഐയുടെ കോളേജിനകത്തെ ഓഫീസ് റൂം എത്രയും പെട്ടെന്ന് അടച്ചൂപൂട്ടണം.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പക്ഷംപിടിച്ച് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണം. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: