പാലക്കാട് : തെലുങ്കുവംശജരെ ഭാഷാ ന്യൂനപക്ഷ സമുദായക്കാരായി അംഗീകരിക്കണമെന്ന് കേരള തെലുങ്കുമഹാസഭ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കും.
തെലുങ്കുവര്ഷ തുടങ്ങുന്ന യുഗാദി ഉത്സവം 28-ന് രാവിലെ എഴിന് പട്ടിക്കര കന്യകാപരമേശ്വരി ക്ഷേത്രത്തില്‍ ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് വി.സുന്ദരരാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്ര.എസ്.ആര്.മല്ലികാര്ജ്ജുനന്, ട്രഷറര്‍ ജി.വെങ്കിടേഷ് പ്രകാശ്, ആര്.രാജശേഖര്‍, എസ്.സുദര്ശനന്, എസ്.ധനശേഖരന്, എ.നടരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: