കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിന്റെ ആസ്ഥാനമായ കണിയാമ്പറ്റ ടൗണിനോട് പഞ്ചായത്ത് ഭരണസമിതി അവഗണന കാട്ടുന്നതിനെതിരേ നാളെ (21)പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് നടത്തുന്നു. കണിയാമ്പറ്റ ടൗണ്‍ വികസനസമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓട്ടോ- ടാക്സി തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. 1963ലാണ് കണിയാമ്പറ്റ പഞ്ചായത്ത് രൂപീകരിച്ചത്. വര്‍ഷങ്ങള്‍ ഏറെയായിട്ടും കണിയാമ്പറ്റ ടൗണില്‍ അടിസ്ഥാന സൗകര്യ വികസനം ഉണ്ടായിട്ടില്ലെന്നാണ് ടൗണ്‍ വികസന സമിതി ചൂണ്ടിക്കാട്ടുന്നത്. യാത്രക്കാര്‍ക്ക് ബസ് കാത്തു നില്ക്കാന് സൗകര്യമില്ല. യാത്രക്കാരെ കയറ്റാനായി ബസുകള്‍ നിറുത്തുമ്പോള്‍ ഗതാഗതതടസമുണ്ടാകുന്നു. ഒരു ഹൈമാസ്റ്റ് ലൈറ്റു പോലും കണിയാമ്പറ്റ ടൗണില്‍ സ്ഥാപിച്ചിട്ടില്ല. ദീര്‍ഘദൂര ബസുകള്‍ക്ക് ടൗണില്‍ സ്റ്റോപ്പ് ഇല്ല. മാലിന്യ സംസ്ക്കരണത്തിന് നടപടികളില്ല. നിരവധി സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കണിയാമ്പറ്റയില്‍ ഉണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ കണിയാമ്പറ്റയില്‍ എത്തുന്നുണ്ട്. എന്നാല്‍ ആളുകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് ടൗണ്‍ വികസന സമിതി പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: