പാലക്കാട് : കുട്ടികള്‍ക്കു നേരെയുള്ള അതിക്രമത്തിനെതിരെ ബാലഗോകുലം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുജന കൂട്ടായ്മയും സാംസ്ക്കാരിക സംഗമവും സംഘടിപ്പിക്കും.
23-ന് വൈകുന്നേരം അഞ്ച് മണിക്ക് ചുള്ളിമട പേട്ടക്കാട് കെപിഎം കല്യാണ മണ്ഡപത്തിലാണ് പരിപാടി.
തപസ്യ സംസ്ഥാനപ്രസിഡന്റ് കവി എസ്.രമേശന് നായര്‍, നിരൂപകന് ആഷാമേനോന്, നാടകകൃത്ത് കാളിദാസ് പുതുമന, മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ.പി.മുരളി, സോമന്കുറുപ്പത്ത്, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി.ബാബുരാജ് എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് വി.പി.വേണുഗോപാലമേനോന്, സെക്രട്ടറി ബാലസുബ്രഹ്മണ്യന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: