വടക്കഞ്ചേരി: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണ നിക്ഷേപ നിധിയില്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി.
അഗ്രോ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ പണം നിക്ഷേപിച്ച അഞ്ഞൂറോളം പേരാണ് വഞ്ചിതരായിട്ടുള്ളത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുകയും വാഗ്ദത്ത തുകയും നല്‍കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ പരുവാശ്ശേരി കൊളക്കോടുള്ള ഒരുഏജന്റിന്റെ വീടിനു മുന്നിലും പിന്നീട് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലും ഇന്നലെ വൈകുന്നേരംതടിച്ച് കൂടിയത് സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി.
ഏജന്റ് എന്ന് പറയുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാസത്തില്‍ 100 രൂപാ മുതല്‍ 2000 രൂപവരെയാണ് ആളുകളില്‍ നിന്നും ചേര്‍ത്തിരുന്നത്. അടച്ചതിന്റെ ഇരട്ടിയോളം പണം 63 മാസം കഴിഞ്ഞാല്‍ തിരിച്ചു തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കുറിയില്‍ ചേര്ത്തിയിരുന്നതെന്ന് വഞ്ചിതരായ സ്ത്രീകള്‍ പറഞ്ഞു.
എന്നാല്‍ കാലാവധി കഴിഞ്ഞ് ഒന്നര വര്‍ഷത്തോളമായിട്ടും അടച്ച പണം പോലും നല്‍കുന്നില്ലെന്നാണ് പരാതി. തൊഴിലുറപ്പ് സ്ത്രീതൊഴിലാളികള്‍ ഉള്‍പ്പെടെ ചിട്ടിയിലുണ്ട് വഞ്ചിതരായവരില്‍. കിഴക്കഞ്ചേരി ,വടക്കഞ്ചേരി പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ഇന്നലെ പരാതിയുമായി സ്റ്റേഷനിലെത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വേറെയുംനുറുകണക്കിന് ആളുകള്‍ ഇതില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടിട്ടുണ്ട്.ഈ കമ്പനിയുടെ ഓഫീസ് തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലത്രെ.തൃശൂരിലുള്ള ഇതിന്റെ പ്രധാന ഏജന്റ് ഒളിവിലാണെന്ന് താഴെ തട്ടിലുള്ള ഏജന്റുമാര്‍ വടക്കഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: